സസ്നേഹം
രണ്ടു വ്യത്യസ്ത മതത്തിൽ പെട്ട അഭ്യസ്തവിദ്യരായ ദമ്പതികൾ വിവാഹം കഴിച്ച് ബന്ധുക്കളിൽ നിന്നകന്ന് സന്തോഷകരമായ ജീവിതം നയിക്കുന്നു. അവരുടെ ബന്ധുക്കൾ പെട്ടെന്ന് അവരുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന് വിള്ളലുകൾ തീർക്കുമ്പോൾ അതിൽ നിന്നും അവർ എങ്ങനെ ഉയിർത്തെഴുന്നേൽക്കുന്നു എന്നതാണ് സസ്നേഹം.
Actors & Characters
Actors | Character |
---|---|
തോമസ് കുര്യൻ | |
സരസ്വതി | |
നഴ്സ് | |
ഹെഡ് മിസ്ട്രസ് | |
പത്മനാഭൻ നായർ | |
സൂസി | |
കോമളം | |
വഴിപോക്കൻ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജി വേണുഗോപാൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 1 990 |
കഥ സംഗ്രഹം
ഈ ചിത്രം തമിഴിൽ "മനസ്സ് രണ്ടും പുതുശ് " എന്ന പേരിലും തെലുങ്കിൽ " മിസ്റ്റർ കപ്പൂരം " എന്ന പേരിലും റീമേക് ചെയ്യപ്പെട്ടു. തെലുങ്കിൽ രണ്ട് സ്റ്റേറ്റ് അവാർഡുകൾ ലഭിക്കുകയുണ്ടായി തമിഴിൽ ജയറാം, ഖുഷ്ബു ആയിരുന്നു നായകനും നായികയും. മലയാളത്തിൽ ചെയ്ത അതേ കഥാപാത്രം തന്നെ സുകുമാരി തമിഴിലും അവതരിപ്പിച്ചു
ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻകുടുംബമായ താമരശ്ശേരി തറവാട്ടിലെ കുര്യച്ചൻ (കരമന ജനാർദ്ദൻ )മകൻ തോമസ് കുട്ടി(ബാലചന്ദ്ര മേനോൻ )പ്രൈമറിസ്കൂളിലെ മലയാളം അദ്ധ്യാപകൻ. പാലക്കാട് നാരായണയ്യരുടെ ( പറവൂർ ഭരതൻ )ഏക മകൾ സരസ്വതി(ശോഭന ). അതേ സ്കൂളിൽ സംഗീതാദ്ധ്യാപിക. തോമസ് കുട്ടിയും സരസ്വതിയും പ്രേമബദ്ധരാകുന്നു. ഇരു വീട്ടുകാരുടെയും ഏതിർപ്പുകളെ അവഗണിച്ചുകൊണ്ട് അവർ വിവാഹിതരായി. സ്കൂളിന്റെ സമീപം ഒരു വീട് വാടകയ്ക്ക് എടുത്ത് ഇരു വീട്ടുകാരുടെയും സഹായമില്ലാതെ, സഹകരണമില്ലാതെ സസ്നേഹം അവർ ജീവിതം ആരംഭിക്കുന്നു. രണ്ടു പേരും മതം മാറുന്നില്ല. അവരവരുടെ ഇഷ്ട ദൈവത്തെ വണങ്ങുന്നു. ആ ജീവിതം സഫലമായതിന്റെ അടയാളമായി സരസ്വതി ഗർഭിണി ആയി . സന്തോഷവാനായ തോമസ് ഭാര്യയുടെ എല്ലാ കാര്യത്തിലും ശ്രദ്ധാലുവാകുന്നു. അവൾ ഒരു ഭാരിച്ച ജോലിയും ചെയ്യരുതെന്ന തീരുമാനം കാരണം തോമസിന് ഒരു ജോലിക്കാരിയെ വേണം . പുരോഗമനവാദിയാണെന്ന് സ്വയം പറഞ്ഞു നടക്കുന്ന വീട്ടുടമസ്ഥൻ പത്മനാഭൻ നായർ സഹായത്തിനെത്തിയതോടെ ജോലിക്കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ ഉഷാറാകുന്നു. അവസാനം ഒരു ജോലിക്കാരിയെ അവർക്ക് ഒത്തു കിട്ടി. സരസ്വതിയ്ക്ക് ഒറ്റനോട്ടത്തിൽ അവളെ ഇഷ്ടപ്പെട്ടില്ല എങ്കിലും തോമസിന്റെ നിസ്സഹായത ഒഴിവാക്കാൻ അവൾ ജോലിക്കാരിയെ വീട്ടിനുള്ളിലേയ്ക്ക് അനുവദിച്ചു. പക്ഷെ പിടിച്ചത് പുലിവാലാണെന്നത് പിന്നെ പിന്നെ അവർ മനസ്സിലാക്കി. ചെറുപ്പക്കാർ വീടിനു ചുറ്റും വട്ടം കറങ്ങുന്നതും . ഒരു ദിവസം സ്കൂളിൽ നിന്നും മടങ്ങുമ്പോൾ പത്മനാഭൻ നായർ ജോലിക്കാരിയുമായി വീടിനുള്ളിൽ ശ്രുംഗരിക്കുന്നത് അവർ കാണുന്നു.. ജോലിക്കാരിയെ അവളുടെ വീട്ടിലേക്ക് തിരിച്ചയയ്ക്കാൻ അവർ നിർബന്ധിതരാകുന്നു. പോകാൻ വിസമ്മതിച്ച ജോലിക്കാരിയെ ബസ്സിൽ കയറ്റി വീട്ടിലേയ്ക്ക് യാത്രയാക്കിയ ശേഷം മടങ്ങുന്ന തോമസിന്റെ മുന്നിൽ ഒരു വാൻ വന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയത് അവന്റെ അളിയൻ ഈനാശു (ഇന്നസന്റ് ). ഒന്ന് പരിഭ്രമിച്ച തോമസിനോട് അവൻ പറഞ്ഞു "പേടിക്കണ്ട നിന്നെ തല്ലാൻ വന്നതൊന്നും അല്ല. ആരുടേയും സഹായമില്ലാതെ ഒരു ജാതിയിലും പെടാതെ ജീവിക്കുന്ന നിന്നോട് ബഹുമാനം തോന്നുന്നു".. തോമസ്സിന്റ വീട്ടിൽ പോയി സരസ്വതിയെയും കാണുന്നു ഈനാശു. അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ തന്റെ പരിചയത്തിലുള്ള അപ്പുക്കുട്ടനെ വീട്ട് ജോലിക്കായി അവിടേയ്ക്കയയ്ക്കുന്നു. സരസ്വതി ഗർഭിണിയാണെന്ന വാർത്ത അറിയിക്കാൻ ഈനാശു നാരായണയ്യരുടെ വീട്ടിലേയ്ക്ക് പോകുന്നു. ഒരു പക്ഷേ ഇതറിഞ്ഞാൽ അവർ അവളെ സ്വീകരിച്ചാലോ എന്ന ഉദ്ദേശത്തിൽ ആണ് പോകുന്നത്. പക്ഷേ സരസ്വതിയുടെ അച്ഛനും മാമി മീനാക്ഷി അമ്മാളും (സുകുമാരി ) ഈനാശുവിനെ തുരത്തി ഓടിക്കുകയാണ്. അല്പം അലിവ് തോന്നിയത് മാമൻ ശ്രീനിവാസന് (ഒടുവിൽ ഉണ്ണികൃഷ്ണൻ )മാത്രം. അയാൾ ഈനാശുവിൽ നിന്നും സരസ്വതിയുടെ വിലാസം കൈപ്പറ്റുന്നു. അപ്പുക്കുട്ടൻ വീട്ടുകാര്യങ്ങളും പാചകവും നോക്കി തുടങ്ങിയതോടെ തോമസ് സരസ്വതിമാർ ജീവിതം കുറച്ചു കൂടി ആസ്വദിച്ചു.തുടങ്ങി. ഒരു ദിവസം സരസ്വതിയുടെ മാമൻ ശ്രീനിവാസനും അവിടെ എത്തിച്ചേർന്നു. അയാളുടെ പാട്ട് പ്രശ്നമായി തോന്നിയെങ്കിലും ബന്ധുക്കൾ തങ്ങളെ അംഗീകരിക്കുന്നത് തോമസിന് സന്തോഷമായി. അത് ശരിയാണെന്ന് പിന്നീടുള്ള ദിവസങ്ങൾ തെളിയിച്ചു. അളിയൻ ഈനാശു ഭാര്യ റോസി (കെ പി എ സി ലളിത )യുമായി എത്തി. ചേച്ചി തങ്ങളുടെ വീട്ടിലേയ്ക്ക് കടന്നു വന്നത് ദമ്പതിമാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. സരസ്വതി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. മക്കൾക്ക് വനിത എന്ന് പേര് വയ്ക്കണമെന്ന് തോമസ് തന്റെ ആഗ്രഹം സരസ്വതിയോട് പറയുന്നു. ഒരു ജാതിയെയും കുറിക്കാത്ത പേര്. കുട്ടി ജനിച്ച വിവരം ഇരു വീട്ടുകാരെയും കത്ത് മുഖേന അറിയിച്ചു. കുട്ടിയെ കാണാൻ ആദ്യം വന്നു ചേരുന്നത് തോമസിന്റെ അമ്മച്ചി ഏലിയാമ്മ(മീന )യും അനിയത്തിയും, അപ്പച്ചനും. സ്വന്തം കുടുംബം മുഴുവൻ എത്തിയത് തന്റെ വിവാഹത്തിന് അവർ നൽകുന്ന അംഗീകാരമായി തോമസ് കാണുന്നു സരസ്വതിയുടെ അച്ഛൻ, മാമി എന്നിവരും കുട്ടിയെ കാണാൻ എത്തി.. അത് സരസ്വതിയെയും തോമസിനെയും സന്തോഷഭരിതരാക്കുന്നു പക്ഷേ ആ സന്തോഷം അല്പ ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്നതായിരുന്നു. പ്രശ്നങ്ങൾ ഓരോന്നായി തല പൊക്കി തുടങ്ങി. ആദ്യം തുടങ്ങിയത് ബന്ധുക്കൾ അവരവരുടെ ആചാരങ്ങൾക്കനുസരിച്ചുള്ള പൂജയും പ്രാർത്ഥനയും ആരംഭിച്ചതോടെയായിരുന്നു . പിന്നെ പാചകത്തിൽ തർക്കം. സസ്യാഹാരം ഭക്ഷിക്കുന്നവരും മാംസാഹാരം കഴിക്കുന്നവരും വാക്ക് തർക്കവും കൈയ്യേറ്റവും ആയി. ഈനാശുവിന്റെ അമ്മ വേറൊണിക്കയെ(ഫിലോമിന)സഹായത്തിന് വിളിക്കാം എന്ന ബുദ്ധി റോസിയുടേതായിരുന്നു. വഴക്കും തല്ലും ഉണ്ടാക്കി അവരെ വീട്ടിൽ നിന്നും പുറത്തു ചാടിച്ചത് റോസി ആയത് കൊണ്ട് വിളിച്ചാൽ അവൾ വരുമോ എന്ന സംശയം ഏലിയാമ്മയ്ക്ക് തോന്നി. പക്ഷേ റോസിക്ക് നിശ്ചയം ഉണ്ടായിരുന്നു അവൾ വരുമെന്ന്. കാരണം ഇത്തരം സന്ദർഭങ്ങൾ അവർക്ക് ഒരു ഹരമാണ്. അങ്ങനെ വേറൊണിക്ക എത്തി. എല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം പറഞ്ഞു. ബലപ്രയോഗം കൊണ്ട് ഒന്നും നേടാൻ ആകത്തില്ല. ബുദ്ധി ഉപയോഗിക്കണം. അവർ ഒരു ഉപായം പറഞ്ഞു കൊടുത്തു. കുട്ടിയെ പള്ളിയിൽ കൊണ്ടു പോയി മാമോദിസ മുക്കണം. അങ്ങനെ ആയാൽ ഒന്നുകിൽ സരസ്വതി കൂടെ വരും അല്ലെങ്കിൽ ഉപേക്ഷിച്ചു പോകും. ഈ കാര്യം നമ്മളാരും തോമസ്സിനോട് പറയരുത്. കുര്യാച്ഛനെ കൊണ്ടു പറയിക്കണം. വേറൊണിക്കയുടെ ഉപദേശം എല്ലാവർക്കും സർവ്വസമ്മതമായിരുന്നു. തോമസ് അതിനെ എതിർത്തു. സരസ്വതിയും എതിരായിരുന്നു. ഒരു ജാതിയിലും മതത്തിലും പെടാതെ കുട്ടിയെ വളർത്തണം എന്നായിരുന്നു അവരുടെ തീരുമാനം. മാമോദീസ മുക്കുന്ന വിവരം അറിഞ്ഞ സരസ്വതിയുടെ അച്ഛനും മാമിയും കുട്ടിയെ ഗുരുവായൂരിൽ കൊണ്ടുപോയി ചോറു കൊടുക്കാനും കാത് കുത്താനുമുള്ള നീക്കങ്ങൾ ആരംഭിക്കുന്നു ഈ നീക്കങ്ങൾ തോമസ് സരസ്വതിമാരുടെ ഇടയിൽ അകൽച്ച ഉണ്ടാക്കി. തോമസിന്റെ ബന്ധുക്കൾ തങ്ങളുടെ വീട്ടിലേയ്ക്ക് മടങ്ങുന്നു. സരസ്വതി മാമോദീസയെ എതിർക്കുന്നതോടെ തോമസിന് അത് എങ്ങനെയെങ്കിലും നടത്തണമെന്ന വാശി ഏറുന്നു. അയാൾ തന്റെ വീട്ടിലേയ്ക്ക് പോയി. ചിന്താ കുഴപ്പതിലായ തോമസിനെ തങ്ങളുടെ ചൊല്പടിയിലാക്കുവാനും സരസ്വതിയെ ഉപേക്ഷിക്കുവാനും വേറൊണിക്കായും കൂട്ടരും ശ്രമിക്കുന്നു. വ്യാപാരാവശ്യങ്ങൾക്കായി സ്ഥലത്തില്ലാതിരുന്ന ഈനാശു അവിടെ മടങ്ങി എത്തുന്നു. സംഭവങ്ങൾ എല്ലാം അറിഞ്ഞ ശേഷം അയാൾ തോമസിനോട് കോപാകുലനായി. തനിക്ക് ഇപ്പോൾ തോമസിനോട് പുച്ഛം തോന്നുന്നു എന്ന് പറയുന്നു. എല്ലാത്തിനും കാരണക്കാർ തന്റെ ഭാര്യയും അമ്മയും ആണെന്ന് മനസ്സിലാക്കി അവരെ ഈനാശു തൻ്റെ വീട്ടിലേക്ക് തന്നെ കൂട്ടി കൊണ്ടു പോകുന്നു. അതോടെ മാമോദീസ മുടങ്ങി.തന്റെ തെറ്റ് മനസ്സിലാക്കിയ തോമസിന് തിരിച്ചു സരസ്വതിയുടെ അടുത്തേയ്ക്ക് പോകാൻ മടി തോന്നുന്നു. അത്കൊണ്ട് അയാൾ വീട്ടിൽ പോകാതെ പുറത്ത് സമയം ചെലവിട്ടു.
ക്ലൈമാക്സ്/സ്പോയ്ലർ
രണ്ടു ദിവസമായി വീട്ടിലേയ്ക്ക് വരാത്ത തോമസിനെ അന്വേഷിച്ച് സരസ്വതി സ്കൂളിലേക്ക് പോകുന്നു. അവിടെയും പോയിട്ടില്ല ലീവും എടുത്തിട്ടില്ല. സരസ്വതിക്ക് എല്ലാം കൈവിട്ടു പോകുന്നതായി തോന്നി. തോമസ് തന്നിൽ നിന്നും അകലുകയാണ്. ഇനി ഒരു പക്ഷേ ഒരുമിച്ച് ജിവിക്കാൻ സാധിക്കില്ല. അവൾ ചില തീരുമാനങ്ങൾ എടുത്തു. തോമസിന്റെ പേരിൽ ഒരു കത്ത് അപ്പുക്കുട്ടൻ വശം കൊടുത്തയച്ചു. വളരെ അലഞ്ഞു തിരിഞ്ഞാണ് അപ്പുകുട്ടൻ തോമസിനെ കണ്ടു പിടിച്ചത്. കത്തിൽ സരസ്വതി എഴുതിയിരുന്നു "കുഞ്ഞിനെ ഇഷ്ടം പോലെ വളർത്താം. ഞാൻ ഇനി അതിൽ ഇടപെടൽ നടത്തുകയില്ല. എനിക്ക് തോമസ് ഇല്ലാതെ ഒരു ജീവിതം ഇല്ല. ഞാൻ പോവുകയാണ്".. കത്ത് വായിച്ച തോമസ് വളരെ ദുഖിതനായി. തെറ്റ് തിരുത്തണം എന്ന തീരുമാനത്തോടെ അവൻ സരസ്വതിയെ കാണാൻ തിരിച്ചു. പക്ഷേ സരസ്വതി ആത്മഹത്യയ്ക്ക് ഒരുമ്പെടുന്നു. പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചതിനാൽ സരസ്വതി ആപത്തിൽ നിന്നും രക്ഷപ്പെടുന്നു. എല്ലാ ബന്ധുക്കളും ആശുപത്രിയിലേയ്ക്ക് ഓടിയെത്തുന്നു. സരസ്വതിയും തോമസും വീണ്ടും ഒന്നിക്കുന്നു. തോമസ് ബന്ധുക്കളോട് അവരവരുടെ വീടുകളിലേയ്ക്ക് പോകാൻ ആവശ്യപ്പെടുന്നു . "ഇത് ഞങ്ങളുടെ കുഞ്ഞ് ആണ് ഞങ്ങളുടെ ഇഷ്ടപ്രകാരം വളർത്തും" എന്ന് പറഞ്ഞ് തോമസ് സസ്നേഹം മകളെ പേര് ചൊല്ലി വിളിച്ചു. "വനിതാ"
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
താനേ പൂവിട്ട |
പി കെ ഗോപി | ജോൺസൺ | ജി വേണുഗോപാൽ |
2 |
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി |
പി കെ ഗോപി | ജോൺസൺ | കെ എസ് ചിത്ര |