മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി

മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു
പോരൂ നീ വസന്തകന്യേ തങ്കത്തേരില്‍
മുത്തോലത്തോരണമിട്ടു മുറ്റം നീളേ
മുറ്റം നീളേ......[മാംഗല്യപ്പൂവിലിരിക്കും]

തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്
താളത്തില്‍ മിന്നുംനേരത്ത് (2)
പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം
പൂവേപൊലി നിറപൊലി പാടി പോരൂ നീ...[മാംഗല്യപ്പൂവിലിരിക്കും]

തീരങ്ങള്‍ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്‍
നീരാടിപ്പോരും നേരത്ത് (2)
മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടി
പാടും കിളിയിണകളെ നോക്കി പോരൂ നീ [മാംഗല്യപ്പൂവിലിരിക്കും]
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maamgalyappoovilirikkum Maanikyathumbi

Additional Info

അനുബന്ധവർത്തമാനം