ശശി ശങ്കർ

Sasi Sankar

സംവിധായകൻ, സഹസംവിധായകൻ കഥാകൃത്ത് എന്നൊക്കെ വ്യത്യസ്ത സിനിമാ മേഖലകളിൽ പ്രവർത്തിച്ച ശശിശങ്കർ. ഏറെക്കാലം സത്യൻ അന്തിക്കാടിന്റെ സംവിധാന സഹായിയും പങ്കാളിയുമായിരുന്നു. തുടർന്ന് നാരായം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി. നാരായത്തിനു ശേഷം, പുന്നാരം, മന്ത്രമോതിരം തുടങ്ങി സൂപ്പർഹിറ്റായി മാറിയ കുഞ്ഞിക്കൂനൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2016 ആഗസ്റ്റ് 10ന് അന്തരിച്ചു. 

വിവരത്തിനും ചിത്രത്തിനും കടപ്പാട് : ആർ ഗോപാലകൃഷ്ണൻ & മുകേഷ് കുമാർ