ഇന്നത്തെ പ്രോഗ്രാം
വീട്ടുകാരറിയാതെ വിവാഹം കഴിച്ച രണ്ടു പേർ അവരുടെ മാതാപിതാക്കളിൽ നിന്നും അത് മറച്ചു വയ്ക്കാൻ ശ്രമിക്കുന്നു. ഇതറിയാതെ മകന് മറ്റൊരു വിവാഹം നടത്താൻ ആലോചിക്കുന്ന അച്ഛൻ. അവസാനം എന്ത് സംഭവിച്ചു എന്നതാണ് 'ഇന്നത്തെ പ്രോഗ്രാം'.
Actors & Characters
Actors | Character |
---|---|
ഉണ്ണികൃഷ്ണൻ നായർ | |
രാജേന്ദ്രൻ | |
സലിം | |
അമ്മാവൻ | |
മിനിക്കുട്ടി | |
അമ്മായി | |
ഭാർഗ്ഗവിക്കുട്ടിയമ്മ | |
ദാസപ്പൻ | |
മൂസ | |
ഇന്ദുവിന്റെ അച്ഛൻ | |
ഇന്ദുമതി | |
മാനേജർ | |
ഭാഗീരഥി | |
Main Crew
കഥ സംഗ്രഹം
ഉണ്ണികൃഷ്ണൻ നായർ (മുകേഷ്), രാജേന്ദ്രൻ (സിദ്ധിക്ക്), സലീം (സൈനുദ്ധീൻ) എന്നീ മൂന്നു സുഹൃത്തുക്കൾ, ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർ ആണ്. മൂന്നുപേരും അവിവാഹിതർ. ഭാർഗ്ഗവി അമ്മ(ഫിലോമിന)യുടെ വാടക വീട്ടിൽ താമസം. സലീം കാണുന്നവരോടെല്ലാം കടം വാങ്ങി തിരിച്ചു കൊടുക്കാനാകാതെ മുങ്ങി നടക്കുമ്പോൾ, രാജേന്ദ്രൻ സുന്ദരികളായ പെൺകുട്ടികളുടെ പിറകെ നടന്ന് തല്ലും കൊണ്ട് വയ്യാവേലികളിൽ സ്വയം ചെന്ന് ചാടുന്ന കാമുകൻ ആണ്. കൂട്ടത്തിൽ മിടുക്കൻ ഉണ്ണി മാത്രം. എല്ലാവർക്കും അയാളെ ഇഷ്ടമാണ്. നഗരത്തിൽ നിന്നും അകലെ ഒരു ഗ്രാമത്തിലാണ് അയാളുടെ മാതാ പിതാക്കൾ. അച്ഛനും(ഒടുവിൽ ഉണ്ണികൃഷ്ണൻ) അമ്മയ്ക്കും (തൊടുപുഴ വാസന്തി ) ഉണ്ണി ഒരൊറ്റ മകൻ. തന്റെ സഹോദരി ഭാഗീരഥി(കെ പി എ സി ലളിത )യുടെ ഏക മകൾ മീനുക്കുട്ടി(കല്പന)യെ ഉണ്ണിയെകൊണ്ട് കല്യാണം കഴിപ്പിക്കണമെന്നാണ് അച്ഛന്റെ ആഗ്രഹം. പക്ഷേ ഉണ്ണിയ്ക്ക് അതിൽ ഒട്ടും താല്പര്യം ഇല്ല. മീനുക്കുട്ടിയുടെ പേരിൽ ഉള്ള സ്വത്ത് കണ്ടിട്ടാണ് അച്ഛൻ അങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് ഉണ്ണിയുടെ അഭിപ്രായം.
ഉണ്ണിയുടെ ബൈക്ക് കൂടുതലും ഓടിക്കുന്നത് സലീമും രാജേന്ദ്രനും ആണ്. അങ്ങനെ ഒരു ദിവസം ഓടിക്കുമ്പോഴാണ് ഒരു അച്ഛനും മകളും റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ബൈക്ക് തട്ടി മറിഞ്ഞത്. ആ അച്ഛനെയും മകളെയും അവർ കുറെ ശകാരിച്ചു. പക്ഷെ ഓഫീസിൽ എത്തിയപ്പോൾ അവരെ കാത്തിരുന്നത് വലിയ ആശ്ചര്യമാണ്. ആ അച്ഛനും ( എം എസ് തൃപ്പുണിത്തൂറ )മകൾ ഇന്ദുമതി(രാധ)യും ഓഫീസിൽ എത്തിയിരിക്കുന്നു. ഇന്ദു ഓഫീസിൽ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഉണ്ണിയുടെ സഹായിയായി ജോലിയിൽ പ്രവേശിച്ചു. തൊട്ടടുത്തിരുന്ന് ജോലി ചെയ്യുന്ന അവർ പരസ്പരം അടുത്തു. വിവാഹം കഴിക്കാൻ ഇന്ദുവിന്റെ അച്ഛനെ പോയി കണ്ടു ഉണ്ണി. പക്ഷെ ഇന്ദുവിന്റെ അച്ഛൻ ഉടൻ വിവാഹം നടത്താൻ താല്പര്യം കാണിച്ചില്ല. ഇന്ദുവിന്റെ താഴെ വേറെയും മക്കൾ ഉണ്ട്. അവർക്കൊരു നില ഉണ്ടാകുന്നത് വരെ വിവാഹം നടത്താൻ സാദ്ധ്യമല്ലയെന്ന് ഇന്ദുവിന്റെ അച്ഛൻ തീർത്തു പറഞ്ഞു. അച്ഛൻ അറിയാതെ രജിസ്റ്റർ വിവാഹം ചെയ്യാമെന്ന ആശയം ഉണ്ണിയുടേതായിരുന്നു. ആദ്യം ഏതിർത്തെങ്കിലും പിന്നീട് ഇന്ദു അതിന് സമ്മതം മൂളി. അങ്ങനെ ഉണ്ണിയും ഇന്ദുവും രജിസ്റ്റർ വിവാഹം ചെയ്ത് പരിചയക്കാരൻ മൂസ (മാമുക്കോയ )യുടെ വാടക വീട്ടിൽ താമസം ആരംഭിച്ചു. മകൾ ദിവസങ്ങളായി വീട്ടിൽ വരാത്തത് കൊണ്ട് ഇന്ദുവിന്റെ അച്ഛൻ അവളെ തിരക്കി ഓഫീസിൽ എത്തി. ഇന്ദു അച്ഛനെ കണ്ടാൽ ഒരു പക്ഷെ വിവാഹ വാർത്ത പറഞ്ഞെങ്കിലോ എന്ന് ഭയന്ന് അച്ഛൻ ഇന്ദുവിനെ കാണുന്നത് രാജേന്ദ്രനും സലീമും കൂടി തന്ത്ര പൂർവ്വം ഒഴിവാക്കി. എന്നാൽ അവർക്ക് ഒഴിവാക്കാൻ കഴിയാത്ത മറ്റൊരു സംഭവം ഉണ്ടായി.
മകനെ കാണാത്തതിനാൽ ഉണ്ണിയുടെ അച്ഛൻ, അമ്മ, മീനുക്കുട്ടി എന്നിവർ അവനെ തേടി നഗരത്തിൽ എത്തി. മൂസയുടെ സഹായി ദാസപ്പൻ ( ബൈജു ) അവരെ സ്വീകരിച്ചു. ആകെ തകർന്നുപോയ ഉണ്ണി ആരും കാണാതെ വീട്ടിൽ എത്തി ഇന്ദുവിന്റെ സാരിയും മറ്റു സാധനങ്ങളും ഒളിപ്പിച്ചു വച്ച ശേഷം അച്ഛനെയും അമ്മയെയും മീനുകുട്ടിയെയും വീട്ടിനുള്ളിൽ അനുവദിച്ചു. അപ്രതീക്ഷിതമായി അവർ എത്തിയത് ഉണ്ണിക്കും ഇന്ദുവിനും പ്രഹരമായി. താൽക്കാലികമായി രാജേന്ദ്രൻ താമസിക്കുന്ന ഭാർഗ്ഗവിയുടെ വീട്ടിൽ ഇന്ദുവിനെ താമസിപ്പിച്ചു. അച്ഛനും അമ്മയും കുറെ ദിവസം അവിടെ താമസിക്കും എന്ന് പറഞ്ഞപ്പോൾ ഉണ്ണി ഞെട്ടി. മാത്രമല്ല മിനുവുമായുള്ള വിവാഹം ഉടൻ നടത്തുമെന്നും അച്ഛൻ വാശി പിടിച്ചു. മാറാൻ വസ്ത്രം പോലും ഇല്ലാത്ത ഇന്ദു ആകെ വിഷമത്തിലായി. ഒരു ദിവസം രാവിലെ അവിടെ ഏതിയ ഭാർഗ്ഗവി ഇന്ദുവിനെയും രാജേന്ദ്രനെയും കണ്ട് തെറ്റിദ്ധരിച്ച് ഇന്ദുവിനെ ശകാരിച്ചു. പിന്നേ ഉണ്ണി വന്ന് സത്യം പറഞ്ഞപ്പോൾ അവർ ഇന്ദുവിനോട് മാപ്പ് പറഞ്ഞു. ഈ സംഭവം ഇന്ദുവിനെ വല്ലാതെ വിഷമത്തിലാക്കി . അപ്പോൾ അവർക്ക് ആശ്വാസമായത് മൂസ ആയിരുന്നു. ഭാര്യ നാട്ടിൽ പോയത് കാരണം ഒറ്റയ്ക്ക് താമസിക്കുന്ന മൂസ ഇന്ദുവിനെ തന്റെ സഹോദരിയായി തന്റെ വീട്ടിൽ പാർപ്പിച്ചു. ഉണ്ണിയുടെ അയൽപക്കമായത് കാരണം ഇന്ദു ഉണ്ണിയുടെ മാതാപിതാക്കളെയും മീനുവിനെയും പരിചയപ്പെട്ടു. ഉണ്ണിയുടെ അച്ഛൻ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. മറിച്ച് നഗരം കാണാനും ക്ഷേത്രദർശനത്തിനും വിപുലമായ പരിപാടികൾ തയ്യാറാക്കുന്നു. ഇതിനിടയിൽ മിനുവിന്റെ അമ്മ ഭാഗീരഥിയും അവിടെ എത്തി. മകളുടെ കല്യാണം നിശ്ചയിച്ചുറപ്പിക്കാൻ.
ഇതെല്ലാം കൂടി ഇന്ദുവിന്റെ സമനില തെറ്റിച്ചു. മാറ്റി ഉടുക്കാൻ വസ്ത്രം ഇല്ല മറ്റൊരാളുടെ വീട്ടിൽ താമസം, ആകെ ഒരു നരകതുല്യമായ ജീവിതം ഒടുവിൽ അവൾ ഉണ്ണിയോട് പൊട്ടിത്തെറിച്ചു. ഉണ്ണിയ്ക്ക് അച്ഛനെ പേടി ആണെങ്കിൽ താൻ സംസാരിക്കാമെന്ന് ഇന്ദു പറഞ്ഞു. നിയമപ്രകാരം താൻ ഉണ്ണിയുടെ ഭാര്യയാണ്. പക്ഷെ അവരുടെ സംസാരം മിനുക്കുട്ടി കേട്ടു, അവൾക്കെല്ലാം മനസ്സിലായി. ഉണ്ണി ആകെ പരിഭ്രാന്തനായി. പിറ്റേന്ന് പുലർന്നപ്പോൾ മിനിക്കുട്ടിയെ കാണാനില്ല. ആർക്കും അറിയില്ല എവിടെ പോയി എന്ന്. ഇനി വല്ല കടുംകൈയ്യും ചെയ്തിരിക്കുമോ എന്ന ചിന്തയിൽ എല്ലാവരും തിരച്ചിൽ തുടങ്ങി.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആട്ടവും പാട്ടുമുള്ള നന്നാട് |
ബിച്ചു തിരുമല | ജോൺസൺ | എം ജി ശ്രീകുമാർ, കോറസ് |
2 |
ചിരിയേറിയ പ്രായം |
ബിച്ചു തിരുമല | ജോൺസൺ | എം ജി ശ്രീകുമാർ, കോറസ് |
Contribution |
---|
Poster: Dasan Chattambi |