ആട്ടവും പാട്ടുമുള്ള നന്നാട്
ആട്ടവും പാട്ടുമുള്ള നന്നാട്
നാട് നല്ല നാട് കേരളം വസന്തനാട്
പൂക്കളം മാറിലിട്ട മാമേട്
മേട് കണ്ടു നാടു കണ്ടു പോകണം പറന്ന്
ചായലിൽ ജെണ്ടുമല്ലി ചുണ്ടിൽ ജാതിമുല്ല
വാ വാ വാസരക്കിനാവേ
(ആട്ടവും...)
ചെങ്കുളിർ കുഴമ്പണിഞ്ഞ മാമലത്തടം
കറങ്ങിടുന്ന കുഞ്ഞുതെന്നലേ
പുണ്യമാം പ്രഭാതജാലകം തുറന്നു നീ
വിണ്ണിൽ നിന്നു മണ്ണിൽ വന്നുവോ
പൂമണം ചുരന്നനിൻ കുരുന്നു തൂവൽ
പൂമനസ്സിലുമ്മ വച്ചുതിർന്നോ
തൂമിഴിത്തിളക്കം താമരയ്ക്കിണക്കം
അതിലേറെ മോഹനക്കിനാക്കളോ
താനിരുന്നു തേൻ നുണഞ്ഞ
തങ്കരശ്മിതൻ പരാഗമോ
വെണ്മണിപ്പിറാവോ
(ആട്ടവും…)
യൗവ്വനം കടഞ്ഞെടുത്ത രാജശില്പിതൻ
ഉളിപ്പിഴയ്ക്കുരുത്തിരിഞ്ഞവർ
നൂറുകോടി ഗോളമേള യുദ്ധവീഥിയിൽ
ഭൂമിയില്‍ പിറന്നു വീണവർ
ജീവിതം വലിച്ചെറിഞ്ഞ പമ്പരങ്ങൾ
കേവലം നുറുങ്ങു നൊമ്പരങ്ങൾ
കാലമെത്തിടുമ്പോൾ
കോലമെത്തിടുമ്പോൾ
പല മൂക മോഹശേഖരങ്ങളായ്
ആരുമൊട്ടറിഞ്ഞിടാതെ
ആരുമേറ്റെടുത്തിടാതെ
ഈ ഭൂമുഖത്തു പൂക്കും
(ആട്ടവും...)