ചിരിയേറിയ പ്രായം
ചിരിയേറിയ പ്രായം ചൂടേറിയ പ്രായം
മോഹത്തിനു ചിറകിളകും പ്രായം
മുയലാമകൾ വീണ്ടും മദമത്സരയോട്ടം
മനസ്സുകളിൽ തുടരുന്നന്യോന്യം
ശരവേഗമിതാ രസവീഥിയിതാ
തിരിവും വളവും ഋജുരേഖയിലൂടെ
ജീവാനന്ദം പരമാനന്ദം
രാജാവാരാരാച്ചാരാരെന്നൊടു-
വിലൊടുവിലറിയാം
ജീവാനന്ദം പരമാനന്ദം
ആശക്കിളിയെ കനവിന്നലമാരക്കിളിയേ
വിളയാടുക നീ വ്യാമോഹച്ചില്ലയിൽ ചില്ലയിൽ
മേശയ്ക്കരികിൽ വിലകൂടിയ ലഹരിക്കുളിരിൽ
നുരപൊങ്ങിയൊരീ ഉന്മാദം
കാലികം മായികം
(ആശക്കിളിയെ...)
വൈഡൂര്യം ചിപ്പിയിൽ
മാണിക്യം പത്തിയിൽ
പവിഴപ്പുറ്റാഴിയാഴമടിവാരം
താനെ മുളയും തനിയെ വിളയും
താനാരെന്നോരാകാരത്നം
അവിടെയൊടുവിലടിയും
ജീവാനന്ദം പരമാനന്ദം
(ചിരിയേറിയ...)
ചായച്ചിമിഴിൽ മൺപാറ്റകൾ വീണെഴുന്നേറ്റാൽ
പൊൻതുമ്പികളായ് പൂക്കാലം തേടുമോ തേടുമോ
കാലക്കടവിൽ കൊടിനാട്ടിയ ജീവപ്പടവിൽ
വിലപേശിടുമീ വ്യാപാരം ലാഭമോ നഷ്ടമോ
സംഗീതം ജീവിതം സങ്കേതം സാധകം
ശ്രുതിയോടിന്നീണമീരടിയിലായാൽ
ജീവാനന്ദം പരമാനന്ദം
രാജാവാരാരാച്ചാരാരെന്നൊടു-
വിലൊടുവിലറിയാം
ജീവാനന്ദം പരമാനന്ദം
(ചിരിയേറിയ...)