കുടുംബപുരാണം
അച്ഛൻ അമ്മ മൂന്നു ആൺമക്കൾ ഒരു സഹോദരി അടങ്ങുന്ന കൂട്ടു കുടുംബത്തിൽ മൂത്ത മകനും അച്ഛനും തമ്മിൽ നിസ്സാര കാര്യത്തിന് തെറ്റിപ്പിരിഞ്ഞപ്പോൾ ആ കുടുംബത്തിലെ ബന്ധങ്ങൾ എല്ലാം ആടി ഉലഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് അവർ വീണ്ടും ഒരുമിച്ചു ജീവിതം തുടർന്നുവോ എന്നതാണ് കുടുംബപുരാണം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ശങ്കരൻ നായർ | |
കൃഷ്ണനുണ്ണി | |
ഗീത | |
രമ | |
കല്യാണി | |
മുരളി | |
പ്രേമൻ വടക്കേമുറി | |
ഗോപു | |
ശിവൻ | |
തൃക്കുന്നത്ത് ഭഗീരഥിയമ്മ | |
ഇന്ദു | |
കുഞ്ഞമ്മ | |
Main Crew
കഥ സംഗ്രഹം
സർക്കാർ ഡ്രൈവർ ശങ്കരൻ നായർ(തിലകൻ ), ഇപ്പോൾ റിട്ടയർ ആയി സ്വസ്ഥ ജീവിതം നയിക്കുന്നു. ഭാര്യ അമ്മിണി (കെ പി എ സി ലളിത ) ഗൃഹഭരണം. മൂത്തമകൻ കൃഷ്ണനുണ്ണി (ബാലചന്ദ്ര മേനോൻ ) ബി കോം, ബാങ്കിൽ ക്ലാർക്ക് ആണ്. താമസിയാതെ മാനേജർ ആയി പ്രമോഷൻ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഭാര്യ ഗീത (അംബിക ) വീട്ടമ്മ. കുട്ടികൾ ഇല്ല.
രണ്ടാമത്തെ മകൻ പ്രേമൻ വടക്കുമുറി (ശ്രീനിവാസൻ ) നാടക നടൻ ആണ്. സ്ഥിര വരുമാനം ഇല്ല. വല്ലപ്പോഴും നാടകം ഉണ്ടാകും. മൂന്നാമത്തേത് മകൾ. രമ (പാർവതി ) പ്ലസ് ടു വിന് പാരലൽ കോളേജിൽ പഠിക്കുന്നു നാലാമത്തെ സന്തതി മകൻ ഗോപു ( ബൈജു ) പത്താം ക്ലാസ്സിൽ തോറ്റ് തോറ്റ് കിടക്കുകയാണ്.
ശങ്കരൻനായർ തന്റെ ബാല്യകാല സുഹൃത്ത് കേശവൻ കുട്ടിയുടെ മകൻ മുരളി ( മണിയൻ പിള്ള രാജു )യുമായി രമയുടെ വിവാഹം നടത്തണമെന്ന് ആഗ്രഹിക്കുന്നു. കേശവൻകുട്ടിയുടെ വിധവ ദേവകി (ശാന്തകുമാരി )യ്ക്കും അത് ഇഷ്ടമാണ്. മുരളി ഗൾഫിൽ നിന്നും മടങ്ങി വന്നത് നാട്ടിൽ എന്തങ്കിലും ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം ഉള്ളതിനാലാണ്. അവന് വിവാഹപ്രായമായ ഒരു സഹോദരി കൂടി ഉണ്ട്,ഇന്ദു (ശ്യാമ).
മുരളിയുടെയും രമയുടെയും വിവാഹത്തെക്കുറിച്ച് വീട്ടിൽ ചർച്ചകൾ തുടങ്ങിയപ്പോൾ രമ അതിനെ എതിർത്തു . ഇപ്പോൾ തനിക്ക് വിവാഹം വേണ്ടെന്നും പഠിത്തം തുടരണമെന്നും വ്യക്തമാക്കി. പക്ഷേ ഗീതയ്ക്ക് അതിൽ എന്തോ പന്തികേടുണ്ടെന്ന് തോന്നി. രമയോട് കൂടുതൽ ചോദിച്ചപ്പോൾ അവൾ കോളേജിലെ മലയാളം അദ്ധ്യാപകൻ ശിവനുമായി പ്രണയത്തിലാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കു എന്നും തീർത്തു പറഞ്ഞു. വീട്ടുകാർ ആദ്യം എതിർത്തു. പിന്നീട് ഉണ്ണി ശിവനെക്കുറിച്ച് തിരക്കിയപ്പോൾ വലിയ ഒരു തറവാട്ടിലെ ഏക മകനാണ് അവൻ എന്ന് മനസ്സിലാക്കി. അച്ഛൻ ഇല്ലാത്ത അവനെ അമ്മ ഭാഗീരഥി (സുകുമാരി )യാണ് വളർത്തി വലുതാക്കിയത്. ധാരാളം സ്വത്തുള്ള കുടുംബം. അങ്ങനെ ഉണ്ണിയുടെ നിർബന്ധത്താൽ ആ കല്യാണം നിശ്ചയിച്ചു.
ദുഃഖിതനായ ശങ്കരൻ നായർ, മുരളിയെ കണ്ട് ക്ഷമാപണം നടത്തി. അത് കാര്യമാക്കാത്ത മുരളി തന്റെ സഹോദരി ഇന്ദുവിനെ പ്രേമനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ആശയം പറഞ്ഞു. അത് എല്ലാവർക്കും സമ്മതമായിരുന്നു. അങ്ങനെ ഒരേ പന്തലിൽ രണ്ടു വിവാഹങ്ങൾ അരങ്ങേറി. പക്ഷേ വിവാഹ ശേഷം ഭാഗീരഥിയമ്മയുടെ മകന്റെ മേലുള്ള അവകാശവും അധികാരവും രമയ്ക്ക് അവളുടെ വിവാഹ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതേസമയം, ഇവിടെ പ്രേമൻ നാടകത്തിൽ അഭിനയിക്കാൻ പോകുന്നത് ഇന്ദുവിന് ഇഷ്ടമല്ല. അവൾ പ്രേമനോട് തുറന്നു പറഞ്ഞു, നാടകാഭിനയം നിറുത്തി എന്തെങ്കിലും ബിസിനസ് ചെയ്യണം എന്ന്. അങ്ങനെ അവരുടെ വിവാഹ ജീവിതത്തിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.
ഗീത ഗർഭിണിയായി. ഏഴാം മാസം അവളുടെ അമ്മാവൻ അച്യുതൻ നായർ (ഒടുവിൽ ഉണ്ണികൃഷ്ണൻ ) പ്രസവത്തിനായി അവളെ അവളുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വഴക്കും തർക്കവും കൂടുതൽ ആയപ്പോൾ ഇന്ദു അവളുടെ വീട്ടിലേയ്ക്ക് പോയി. ശങ്കരൻ നായരും അമ്മിണിയും അവളെ തടയാൻ ശ്രമിച്ചുവെങ്കിലും അവൾ അത് കൂട്ടാക്കിയില്ല. സ്തബ്ധരായി നിന്ന അവരുടെ മുന്നിൽ വന്നു നിന്ന മറ്റൊരു ആട്ടോ റിക്ഷയിൽ നിന്നും രമ വന്നിറങ്ങി. അവളും പിണങ്ങി വന്നതാണ്. വീട്ടിൽ വന്നു കയറിയ ഇന്ദുവിനെ പ്രോത്സാഹിപ്പിക്കാതെ പറഞ്ഞു മനസ്സിലാക്കി അവളുടെ ഭർതൃഗ്രഹത്തിലേയ്ക്ക് മടക്കി അയയ്ക്കാനാണ് മുരളി ശ്രമിച്ചത്. അവളെ കൂട്ടികൊണ്ടു പോകാൻ അവളുടെ പിന്നാലെ പ്രേമനും അവിടെ എത്തിയിരുന്നു. അങ്ങനെ അവരുടെ പിണക്കം തീർന്നു.
എന്നാൽ പിടിവാശിക്കാരിയായ രമ തിരിച്ചു പോകാതെ അവിടെത്തന്നെ താമസം തുടർന്നു. അത് പിശുക്കനായ ഉണ്ണിയെ അസ്വസ്ഥനാക്കി. മാസം വീട്ട് ചിലവിന് ആയിരം രൂപ കൊടുത്തിരുന്നത് ആ മാസം വെറും അഞ്ഞൂറ് രൂപയാക്കി ഉണ്ണി . അമ്മ കാരണം ചോദിച്ചപ്പോൾ ഗീത ഇല്ലാത്തത് കൊണ്ട് ഒരാളിന്റെ ചിലവ് കുറച്ചു തന്നതാണെന്ന് മറുപടി കിട്ടി. ഈ സംസാരം തുടർന്ന് അച്ഛൻ ശങ്കരൻ നായരുമായി വാക്കേറ്റമായി. കല്യാണം കഴിച്ചു വിട്ട പെണ്ണ് തിരിച്ചു വീട്ടിൽ വന്നിരിക്കുന്നത് ശരിയല്ലെന്നും അവളെ തീറ്റി പോറ്റാൻ താൻ പണം തരില്ല എന്നും ഉണ്ണി പറഞ്ഞു. വാശി കൂടി അവസാനം ശങ്കരൻ നായർ ഉണ്ണിയോട് വീട് വിട്ട് പോകാൻ ആജ്ഞാപിച്ചു. അങ്ങനെയാണെങ്കിൽ രമയുടെ കല്യാണത്തിന് ചിലവാക്കിയ ഇരുപത്തിഅയ്യായിരം രൂപ മടക്കി തരണം, അത് കിട്ടിയാൽ ഉടൻ വീട് വിട്ട് പോകാമെന്നു ഉണ്ണി തന്റെ ഭാഗത്തെ ന്യായം വെളിപ്പെടുത്തി. എന്നാൽ ആ രൂപ തരുന്നത് വരെ ഞാനോ എന്റെ ഭാര്യ, മക്കൾ ആരും തന്നെ നിന്നോട് മിണ്ടുകയില്ല, ഒരു ബന്ധവും ഉണ്ടാവുകയും ഇല്ല എന്ന് ശങ്കരൻനായർ തന്റെ നിലപാടിൽ ഉറച്ചു നിന്നു. ആ വീടിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് ഉണ്ണി താമസം മാറ്റി. ആ വീട്ടിൽ രണ്ട് അടുക്കള പ്രവർത്തിച്ചു തുടങ്ങി.
മകന്റെ കടം വീട്ടാൻ വേണ്ടി ശങ്കരൻ നായർ വീണ്ടും ഡ്രൈവർ ആയി ജോലി തുടങ്ങി. രാത്രിയിലും ജോലി ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായി. പത്താം ക്ലാസ്സിൽ തോറ്റ് കിടന്ന ഗോപു ശ്രദ്ധ വച്ച് പഠിക്കാൻ തുടങ്ങി. പ്രേമൻ നാടകാഭിനയം മതിയാക്കി റേഷൻകടയിൽ ജോലിക്ക് പോയി. ഗീതയ്ക്ക് ഒരു ആൺകുട്ടി ജനിച്ച വിവരം അച്യുതൻ നായർ പറഞ്ഞാണ് വീട്ടുകാർ അറിഞ്ഞത്. പ്രസവശേഷം കുട്ടിയെയും കൂട്ടി വീട്ടിൽ വന്ന ഗീത അതീവ ദുഖിതയായി. ആരും പരസ്പരം മിണ്ടുന്നില്ല. ഒരു വീട്ടിൽ രണ്ട് അടുപ്പ് പുകയുന്നു ഗീതയെയും കുഞ്ഞിനേയും നോക്കാൻ ഒരു വേലക്കാരിയെ ഉണ്ണി ഏർപ്പാടാക്കി, കുഞ്ഞമ്മ (ഫിലോമിന ). അത് സഹായത്തെക്കാളും കൂടുതൽ ഉപദ്രവമായി. ഉണ്ണിയുടെ വീട്ടിലെ ചിലവ് കൂട്ടു കുടുംബത്തിൽ ഉണ്ടായിരുന്നതിനേക്കാളും കൂടുകയായിരുന്നു. അയാൾക്ക് എന്ത് ചെയ്യണമെന്നറിയില്ല. തന്റെ തെറ്റ് കുറേശ്ശേയായി അയാൾ തിരിച്ചറിഞ്ഞു.
ഒരു ദിവസം ഗീത ശിവനെ വഴിയിൽ വച്ചു കണ്ടു. ആശുപത്രിയിലേയ്ക്ക് അയാൾ പോകുകയായിരുന്നു. കാൽ വഴുതി വീണ് അമ്മ ആശുപത്രിയിൽ ആണ്. ഈ വിവരം അറിഞ്ഞ ഗീത രമയെ വിളിച്ച് ഉപദേശിച്ചു. ആ അമ്മ തളർന്നു കിടക്കുകയാണ്. ഇപ്പോൾ അവർക്ക് ഒരു സഹായം ആവശ്യമാണ്. നീ പോകണം എല്ലാം മറന്ന്, പൊറുത്ത് അവരോടൊപ്പം ജീവിക്കണം. ഈ ഒരു അവസരത്തിന് വേണ്ടി കാത്തിരുന്ന രമ തന്റെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് തിരിച്ചു പോയി. അങ്ങനെ ആ ഒരു പ്രശ്നവും ഗീത സുഗമമായി പരിഹരിച്ചു. അപ്പോഴേക്കും ശങ്കരൻനായർ ഉണ്ണിയുടെ കടം വീട്ടാനുള്ള പണം ചേർത്തു വച്ച് അവന് നൽകി വീട് വിട്ട് പോകാൻ പറഞ്ഞു. പക്ഷെ ഉണ്ണി തന്റെ തെറ്റ് പൊറുക്കണമെന്നും പഴയത് പോലെ ഒരുമിച്ചു താമസിക്കാമെന്നുമുള്ള തന്റെ ആഗ്രഹം അറിയിച്ചു. പക്ഷെ ശങ്കരൻ നായർ തയ്യാറായില്ല.
Audio & Recording
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
താലോലം താനേ താരാട്ടുംപീലു |
ഗാനരചയിതാവു് കൈതപ്രം | സംഗീതം മോഹൻ സിത്താര | ആലാപനം കെ എസ് ചിത്ര |