മണി ഷൊർണ്ണൂർ

Mani Shornur
Date of Death: 
Wednesday, 3 February, 2016
മണി
കഥ: 12
സംഭാഷണം: 12
തിരക്കഥ: 14

കഥ,തിരക്കഥകൃത്ത്. ശിവരാമൻ കൃഷ്ണയ്യരുടെയും മുത്തുലക്ഷ്മിയുടെയും മകനായി 1945- ൽ തൃശ്ശൂരിലായിരുന്നു മണിയുടെ ജനനം. ബി എസ് എൻ എൽ ജീവനക്കാരനായിരുന്ന മണി യാദൃശ്ചികമായിട്ടാണ് സിനിമയിൽ എത്തിപ്പെട്ടത്. 1989-ൽ ജാതകം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് മണി ഷൊർണ്ണൂർ സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.

വലിയ വിജയമായ ജാതകത്തിനു ശേഷം അദ്ദേഹം കഥ,തിരക്കഥ നിർവഹിച്ച ചിത്രമാണ് 1991-ൽ റിലീസായ ആമിനാ ടൈലേഴ്സ് കുന്നത്തങ്ങാടി. തുടർന്ന് ദേവരാഗം, രാജധാനി, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം, കഥാനായകൻ.. എന്നിവയടക്കം പതിഞ്ചോളം ചിത്രങ്ങൾക്ക് കഥ,തിരക്കഥ, സംഭാഷണം രചിച്ചു. ലൈഫ് ഫുൾ ഓഫ് ലൈഫ് ആയിരുന്നു മണി അവസാനം എഴുതിയ ചിത്രം. ഹൃദയ സംബന്ധമായ അസുഖം മൂലം 2016 ഫെബ്രുവരി 3 -ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.