ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
അയൽപ്പക്കത്ത് ഒരു സിനിമാനടി താമസിക്കാൻ വരുന്നതോടെ ഒരു കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങൾ.
Actors & Characters
Actors | Character |
---|---|
യമുനാ റാണി | |
മുൻഷി പരമേശ്വര പിള്ള | |
നന്ദകുമാർ | |
കൗസല്യ | |
കൃഷ്ണകുമാർ | |
ആനന്ദവല്ലി | |
ഗോപകുമാർ | |
ഇന്ദുമതി | |
മുത്തച്ഛൻ | |
ചന്ദ്രു | |
പൂതക്കോടം വേലപ്പൻ | |
അനിയൻ കുട്ടി | |
ചായക്കടക്കാരൻ | |
രാംകുമാർ | |
യശോദ | |
കല്ല്യാണി മോൾ | |
സംവിധായകൻ | |
സന്താനവല്ലി | |
ഇൻസ്പെക്ടർ ഇടിവെട്ട് ഇന്ദ്രജിത്ത് | |
പ്രൊഡ്യൂസർ | |
ഹൈദ്രോസ് | |
ആശ | |
യമുനാറാണിയുടെ വീട്ടിലെ ആയ | |
Main Crew
കഥ സംഗ്രഹം
- 1967ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത ഭാമാവിജയം എന്ന പേരിൽ തമിഴിലും ഭലെ കൊടലു എന്ന പേരിൽ തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്ത ചിത്രത്തിന്റെ റീമെയ്ക്ക്.
- തമിഴിൽ വൻവിജയമായിരുന്ന ഭാമാവിജയം പിന്നീട് ഹിന്ദിയിൽ തീൻ ബഹുറാണിയാ എന്ന പേരിൽ റീമെയ്ക്ക് ചെയ്യപ്പെട്ടു.
- പ്രശസ്ത തെന്നിന്ത്യൻ നടി നഗ്മയുടെ ആദ്യ മലയാള ചിത്രം
'ശാന്തി നിലയം' എന്നു പേരുള്ള വീട്ടിൽ നാല് സഹോദരന്മാരും അവരുടെ കുടുംബവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കുടുംബത്തെ നയിക്കുന്നത് ഗാന്ധിയൻ അധ്യാപകനായ ആ ഗ്രാമത്തിലെ എല്ലാവരും ബഹുമാനിക്കുന്ന അവരുടെ അച്ഛൻ മുൻഷി പരമേശ്വരൻ പിള്ളയയാണ്.മുതിർന്ന മൂന്ന് സഹോദരന്മാരും വിവാഹിതരും വിദ്യാസമ്പന്നരും മെച്ചപ്പെട്ട തൊഴിലുള്ളവരുമായിരുന്നു. എന്നാൽ മൂവരുടെയും ഭാര്യമാരാകട്ടെ അധികം വിദ്യാഭ്യാസമില്ലാത്ത സാധാരണ വീട്ടമ്മമാരായിരുന്നു.അവർ അവരുടെ ഭർത്താക്കന്മാരെ ആഴത്തിൽ സ്നേഹിച്ചിരുന്നു.
അങ്ങനെയിരിക്കെ അവരുടെ അയൽപ്പക്കത്ത് തെന്നിന്ത്യൻ സിനിമാ നടിയും സുന്ദരിയുമായ യമുന റാണി താമസിക്കാനെത്തുന്നു. ആവേശത്തിലായ മൂന്ന് സ്ത്രീകളും താരത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങുന്നു. അങ്ങനെ അവർ യമുനാ റാണിയുമായി ശക്തമായ സൗഹൃദം സ്ഥാപിക്കുന്നു. താമസിയാതെ, യമുന റാണിയെ ആർഭാടജീവിതം കാട്ടി ആകർഷിക്കുന്നതിനായി അവർ വാങ്ങിയ കടം പണമിടപാടുകാരന് തിരികെ നൽകേണ്ടിവരുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കുന്നു.കടങ്ങൾ വീട്ടാനായി അവർ കഷ്ടപ്പെടുന്നു.അതിനിടയിൽ മൂന്ന് പുരുഷന്മാരിൽ ഒരാൾക്ക് യമുനാ റാണിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരു കത്ത് മൂന്ന് ഭാര്യമാർക്കും ലഭിക്കുന്നു.അജ്ഞാതമായി വന്ന കത്തുകൾ അവരെ അസ്വസ്ഥതപ്പെടുന്നു.
മനസമാധാനം തകർന്ന സ്ത്രീകൾ ആ ഒരാൾ തങ്ങളുടെ ഭർത്താക്കന്മാരിൽ ആരാണെന്നു കണ്ടെത്താൻ ശ്രമിക്കുന്നു. ഭർത്താക്കന്മാർ അവരുടെ ഭാര്യമാർ കാരണം കടുത്ത സമ്മർദ്ദത്തിലാവുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഒരുതുള്ളി പലതുള്ളി പെരുവെള്ളം |
എസ് രമേശൻ നായർ | ബേണി-ഇഗ്നേഷ്യസ് | കെ ജെ യേശുദാസ്, ദലീമ, കോറസ് |
2 |
താരം താരം തേരിൽ |
എസ് രമേശൻ നായർ | ബേണി-ഇഗ്നേഷ്യസ് | കെ ജെ യേശുദാസ് |
3 |
അമ്പിളിപൂ മാരനോ |
എസ് രമേശൻ നായർ | ബേണി-ഇഗ്നേഷ്യസ് | എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
Contributors | Contribution |
---|---|
Actor |