അമ്പിളിപൂ മാരനോ

അമ്പിളി പൂമാരനോ
സുന്ദരനാം മജ്നുവോ
നീ മധുചഷകവുമായ് വാ
കൊഞ്ചി നിൽക്കും മൈനയോ
നെഞ്ചലിയും ലൈലയോ
നീ സുഖലഹരിയുമായ് വാ
മലർമിഴി കാണുമ്പോൾ
മയിലുകളാടുന്നു
ഓ.... ഓ...ഓ...
നീ വരില്ലേ വസന്തം തരില്ലേ
   [അമ്പിളി പൂമാരനോ...
സല്ലാപ നൗകയിൽ 
ചന്ദ്രമണി പൊയ്കയിൽ
അല്ലിയിതൾ പൂതിരഞ്ഞു
നീയണഞ്ഞ വേളയിൽ
ആദ്യാനുരാഗമാം നെയ് വിളക്കുമായ് ഞാൻ
ആരെയാരെ കാത്തിരുന്നു മുത്തുകൊണ്ട് മൂടുവാൻ
അഞ്ചിതൾപുഞ്ചിരി കൊഞ്ചലിൽപഞ്ചമം
ചിന്തുമെന്റെ പൊന്നേ
എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണാനാദമേ
തീരാദാഹങ്ങൾ തിരിയുഴിയും മോഹമേ
   [അമ്പിളി പൂമാരനോ...
മനസ്സിൻ കടം മഹാസാഗരം
തിരകൈകളിൽ നമുക്കും സുഖം
നനഞ്ഞെത്തിയോ മഴകാറ്റുകൾ
നിലക്കില്ല പോൽ സഖീ ഓർമ്മകൾ
വനലതയുടെ മുടി തഴുകിയ മധു പൗർണ്ണമി
പ്രിയതരമൊരു മദലഹരിയിൽ ഒഴുകുന്നു നീ
സിരകളിലിതു ഹിന്തോളം
ചൊടിയിതളിനു സിന്ദൂരം
നഖമുനയുടെ വൈഡൂര്യം
നവവധുവിന് സമ്മാനം
രാവല്ലയോ നിലാവല്ലയോ
രാഗം താനം പാടാൻ
ഞാനും നീയും മാത്രം
   [അമ്പിളി പൂമാരനോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambilipoo marano

Additional Info

Year: 
1998