താരം താരം തേരിൽ
താരം താരം തേരിൽ വന്നിറങ്ങുന്നൂ
തീരം പൊന്നാകുന്നൂ
ദൂരെ ദൂരെ മാനം കണ്ണെറിയുന്നൂ
സ്നേഹം കൈമാറുന്നൂ
കണ്ടാലോ പ്രിയം പ്രിയം
തിണ്ടാടും മനം മനം
മിണ്ടാട്ടം മണിക്കിലുക്കം
തൊട്ടാലോ ഹരം ഹരം
മൊട്ടിട്ടു സുഖം സുഖം
പട്ടോലും മിഴിത്തിളക്കം (താരം താരം)
മേഘം മലർത്താലം നിൻ തേരിൽ ദീപജാലം
താരേ നീരാടാൻ നിന -
ക്കേതെല്ലാം ഏതെല്ലാം മാനസതീർത്ഥം
മേഘം മലർത്താലം നിൻ തേരിൽ ദീപജാലം
താരേ നീരാടാൻ നിന -
ക്കേതെല്ലാം ഏതെല്ലാം മാനസതീർത്ഥം
തുടുത്തൊരു ചെന്താമരച്ചന്തം പോലെ നീ
തഴുകും സൗന്ദര്യമേ
മനസ്സിലെ കണ്ണാടിയിൽ പൊന്നാതിരത്താരം
എന്നും നീയല്ലേ (താരം താരം)
ലോകം ജപിക്കുന്നൂ നിൻ നാമം പ്രേമപൂർവ്വം
ഓരോ താരാട്ടും നിന -
ക്കാലോലം പനിനീരിൻ പൂമഴ മാത്രം
ആഹാ ...
ലോകം ജപിക്കുന്നൂ നിൻ നാമം പ്രേമപൂർവ്വം
ഓരോ താരാട്ടും നിന -
ക്കാലോലം പനിനീരിൻ പൂമഴ മാത്രം
നിനക്കൊരു പൂച്ചെണ്ടുമായ് നിൽപ്പാണല്ലോ ലോകം
നിശയുടെ സംഗീതമേ
എനിക്കെന്നുമാരാധിക്കാൻ കൈവന്നല്ലോ താനേ
ദേവീ നിൻ രൂപം (താരം താരം)