ശോഭ ഗീതാനന്ദൻ
Sobha Geethanandan
പ്രശസ്ത കഥകളിയാചാര്യൻ വെള്ളിനേഴി നാണു നായർ ആശാന്റെ മകൾ, തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദന്റെ ഭാര്യ. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങൾക്ക് അവർ നൃത്തസംവിധാനം നിർവഹിച്ചു. ഒരു കാലത്ത് സംവിധായകൻ രാജസേനന്റെ ചിത്രങ്ങൾക്ക് സ്ഥിരമായി നൃത്തസംവിധാനം ചെയ്തിരുന്നു. ഇപ്പോൾ ചൈതന്യ കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയവും നടത്തുന്നു.