പരവൂർ രാമചന്ദ്രൻ

Paravoor Ramachandran
Paravoor Ramachandran-Actor
Date of Death: 
ചൊവ്വ, 4 January, 2011

വളരെ നേരത്തെ തന്നെ നാടകവേദികളിൽ സജീവമായിരുന്നു പരവൂർ രാമചന്ദ്രൻ. പെരുമ്പാവൂർ നാടകശാലയിലൂടെ ആയിരുന്നു തുടക്കം. എഴുപതുകളിൽ കാളിദാസ കലാ കേന്ദ്രയിലും പ്രവൃത്തിച്ചു. നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. 1996 ൽ സത്യഭാമക്കൊരു പ്രേമലേഖനം ആയിരുന്നു ആദ്യ മലയാളസിനിമ . പിന്നീട് ദില്ലിവാല രാജകുമാരൻ, സപനലോകത്തെ ബാലഭാസ്കരൻ തുടങ്ങി ഒരു പിടി ചിത്രങ്ങൾ.യക്ഷിയും ഞാനും ആയിരുന്നു അവസാന ചിത്രം. രാജസേനൻ സിനിമകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 2011 ജനുവരി ഒന്നിന് അന്തരിച്ചു. ഭാര്യ : സതി മക്കൾ : സന്ധ്യ , സായിചരണ്‍.