നരിമാൻ
Actors & Characters
Actors | Character |
---|---|
ഡി വൈ എസ് പി അശോക് നരിമാൻ | |
അഡ്വ സേതുലക്ഷ്മി | |
അഡ്വ പത്മനാഭൻ തമ്പി | |
ഐ ജി തോമസ് ഫിലിപ്പോസ് | |
മനു | |
ഡോ ഗിരി | |
സർക്കിൾ ഇൻസ്പെക്ടർ റഷീദ് | |
കവർ അമ്മിണി | |
കൊച്ചു നാരായണൻ | |
ശ്രുതി | |
കെ രവികുമാർ | |
മുഖ്യമന്ത്രി ശേഖരൻ | |
ഡി ജി പി അഖിലേഷ് അവസ്തി | |
നരിമാന്റെ അമ്മ | |
അജയൻ | |
മുസ്തഫ കമാൽ/കരാട്ടേ കമാൽ | |
ഗോപി പിള്ള | |
ചന്ദ്രദാസ് | |
കൊച്ചിന്റെ സഹായി | |
മനുവിന്റെ അമ്മ | |
അലിഭായ് / മൊയ്തീൻ | |
ജഡ്ജി | |
അമ്മിണിയുടെ മകൾ | |
ഇൻസ്പെക്ടർ ജോസഫ് | |
അഡ്വ വൈകുണ്ഠം | |
ചന്ദ്രൻ നായർ | |
അയ്യപ്പൻ | |
കുരുവിള | |
കാളക്ക് ലാടം അടിക്കുന്നയാൾ | |
രവികുമാറിന്റെ ഭാര്യ | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
- ആ സമയത്ത് നായക വേഷങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്ന കലാഭവൻ മണി, ഒരു ചെറിയ വേഷത്തിൽ ഈ ചിത്രത്തിന്റെ ആദ്യ പകുതിയിൽ വരുന്നു.
- കോടതിക്ക് തെറ്റു പറ്റാമെന്ന ചിത്രത്തിലെ വാദഗതി ചിത്രമിറങ്ങിയ അവസരത്തിൽ നിയമജ്ഞരിൽ നിന്നും വളരെയധികം വിമരശനം നേടിയിരുന്നു. ആ ആശയത്തെ അനുകൂലിച്ച പ്രഗത്ഭരായ പല ജഡ്ജിമാരുടേയും വാക്കുകൾ ചിത്രത്തിന്റെ പ്രൊമോഷനായി പോസ്റ്ററുകളിൽ ധാരളമായി ആ കാലത്ത് ഉപയോഗിച്ചിരുന്നു.
തന്റെ ചേട്ടനേയും ചേട്ടത്തിയമ്മയേയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്കുള്ള ദിവസം കാത്ത് കഴിയുന്ന മനു, ജയിലിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഐ ജി തോമസ് ഫിലിപ്പോസ് അയാളെ വെടിവച്ച് വീഴ്ത്തുന്നു. ഡോ ഗിരി അയാളുടെ ജീവൻ രക്ഷിക്കുന്നു. അവൻ നിരപരാധിയാണെന്ന് തോന്നുന്ന ഗിരി, ആ വിവരം താൻ ചികിത്സിക്കുന്ന മുഖ്യമന്ത്രിയെ അറിയിക്കുന്നു. മുഖ്യമന്ത്രി ആ കേസന്വേഷണത്തിനു ഡി വൈ എസ് പി നരിമാനെ നിയോഗിക്കുന്നു. നരിമാൻ മനുവിന്റെ കേസ് വാദിച്ച അഡ്വ സേസ്തുലക്ഷ്മിയുടെ സഹായത്തോടെ കേസിനെ സംബന്ധിച്ച പല രേഖകളും ശേഖരിക്കുന്നു. മനുവിനെതിരെ കോടതിയിലെത്തിയ പല തെളിവുകളും കെട്ടി ചമച്ചതാണെന്ന് നരിമാന് വ്യക്തമാകുന്നു. അയാൾ യഥാർത്ഥ കുറ്റവാളികളെ കുറിച്ച് അന്വേഷണം ആരംഭിക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന മനുവിന്റെ ചേട്ടൻ രവികുമാറിനെ അബ്കാരി കോണ്ട്രാക്ടർ കൊച്ചു നാരായണനും സംഘവും സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മനുവിൽ നിന്നും നരിമാൻ മനസിലാക്കുന്നു. തുടരന്വേഷണത്തിൽ രവികുമാറിനെയും ഭാര്യയെയും ചാക്കിൽ കെട്ടി കൊക്കയിലെറിഞ്ഞ ലാടക്കാരൻ അയ്യപ്പനെ അവർ അറസ്റ്റ് ചെയ്യുന്നു. അയ്യപ്പനിൽ നിന്നും രവി കുമാറിനെയും ഭാര്യയേയും കൊലപ്പെടുത്തിയത് കരാട്ടേ കാമലാണെന്ന് അവർ അറിയുന്നു. കമാലിന്റെ ഗോഡ്ഫാദർ മനുവിന്റെ കേസു വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പത്മനാഭൻ തമ്പിയാണെന്ന് മനസ്സിലാക്കുന്ന നരിമാൻ, കമാലിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുന്നു.
അലിഭായി എന്ന പഴയ ഒരു ഗുണ്ടയുടെ സഹായത്തോടെ നരിമാൻ കമാലിനെ അറസ്റ്റ് ചെയ്യുന്നു. കമാലിൽ നിന്നും രവികുമാറിന്റെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നരിമാനും സംഘത്തിനും ലഭിക്കുന്നു. കൊച്ചു നാരായണൻ, അഡ്വ തമ്പി, ഐ ജി ഫിലിപ്പോസ്, അമ്മിണി എന്നിവരുടെ അതിലുള്ള പങ്കാളിത്തം നരിമാൻ കണ്ടെത്തുന്നു. അവരെ അറസ്റ്റ് ചെയ്ത് നരിമാൻ കോടതിക്ക് മുന്നിലെത്തിക്കുന്നു. പക്ഷേ കോടതിക്ക് തെറ്റു പറ്റി എന്ന് കോടതി സമ്മതിക്കാതെ വരുന്നതോടെ കേസ് തള്ളുന്നു. എല്ലാ പ്രതികളും രക്ഷപ്പെടുന്നു. അതിനിടയിൽ അകന്നു കഴിഞ്ഞിരുന്ന തന്റെ മകളുമായി അടുത്തു തുടങ്ങുന്ന അമ്മിണിയെ തമ്പിയും കൂട്ടരും ഭീഷണിപ്പെടുത്തുന്നു. ദുരൂഹ സാച്ചര്യത്തിൽ അമ്മിണിയെ കാണാതാകുകയും ഏതാനും ദിവസങ്ങൾക്കു ശേഷം കത്തിക്കരിഞ്ഞ അമ്മിണിയുടെ മൃതദ്ദേഹം പോലീസിനു ലഭിക്കുകയും ചെയ്യുന്നു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമ്പിക്കും ഫിലിപ്പോസിനും കൊച്ചു നാരായണനും കമാലിനുമെതിരെ നരിമാൻ കേസ് ചാർജ്ജ് ചെയ്യുന്നു. സാക്ഷി മൊഴികൾ അനുകൂലമായിരുന്നുവെങ്കിലും ചില തെളിവുകൾ അവർ കൃതൃമമായി തന്നെ സൃഷ്ടിക്കുന്നു. കോടതിയിൽ അവരുടെ വക്കീലിന് പോലീസ് ഹാജരാക്കിയ തെളിവുകളെ ഖണ്ഡിക്കുവാൻ കഴിയുന്നില്ല. കോടതി അവരെ കുറ്റക്കാരെന്ന് കണ്ടെത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|