അഞ്ജു

Anju

ദക്ഷിണേന്ത്യൻ ചലച്ചിത്ര നടി. തമിഴ്നാട്ടിലാണ് അഞ്ജു ജനിച്ചത്. തന്റെ രണ്ടാമത്തെ വയസുമുതലാണ് അഞ്ജു സിനിമാഭിനയം തുടങ്ങുന്നത്. ബേബി അഞ്ജു എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടത്. 1979-ൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കൾ എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്. 1982-ൽ ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 1989-ൽ കെ പി കുമാരൻ അംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്. രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ജുവിന് ലഭിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ അഞ്ജു നായികയായി. മമ്മൂട്ടിയുടെയും,മോഹൻലാലിന്റെയുമെല്ലാം നായികയായി അഞ്ജു അഭിനയിച്ചു. മലയാളം കൂടാതെ തമിഴ് സിനിമകളിലും അഞ്ജു നായികയായി. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. നായികയായും,സ്വഭാവനടിയുമായെല്ലാം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കന്നഡ നടൻ ടൈഗർ പ്രഭാകറിനെ 1995-ൽ അഞ്ജു വിവാഹം ചെയ്തു. ആ ബന്ധത്തിൽ അവർക്ക് ഒരു മകനുണ്ട്. പേര് അർജ്ജുൻ പ്രഭാകർ. താമസിയാതെ പ്രഭാകറുമായുള്ള ബന്ധം പിരിഞ്ഞ അഞ്ജു തമിഴ് നടൻ ഒ എ കെ സുന്ദറിനെ 1998-ൽ വിവാഹം ചെയ്തു.

അവാർഡുകൾ-  1988 Kerala State Film Award for Best Actress - Rukmini