യതീന്ദ്രദാസ്

Yatheendradas
Yatheendradas m3db
Date of Death: 
Saturday, 29 August, 2020
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 2
സംഭാഷണം: 4
തിരക്കഥ: 4

അവലംബം: കെ പി മുഹമ്മദ് ഷെരീഫ് കാപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

 

മുത്രത്തിക്കര കല്ലിക്കടവിൽ മാധവന്റെ മകനായ യതീന്ദ്രദാസിന് ചെറുപ്പംമുതൽ കലാമൂല്യമുള്ള സിനിമകളോടായിരുന്നു പ്രിയം. എ വിൻസെന്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി കെ പൊറ്റക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ജോൺ എബ്രഹാമുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

യതീന്ദ്രദാസിന്റെ "ഓമനത്തിങ്കൾ" ജർമ്മൻ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ബേബി അഞ്ജു ബാലതാരത്തിനുള്ള പുരസ്‌കാരം നേടി.

സിനിമകൾ കൂടാതെ നിരവധി ഡോക്കുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 

അർബുദബാധിതനായ ഇദ്ദേഹം ന്യുമോണിയ പിടിപെട്ട് 2020 ആഗസ്റ്റ് 29 ശനിയാഴ്ച പുലർച്ചെ മരണപ്പെട്ടു.