പ്രയാണം
സാവിത്രി എന്ന ദരിദ്രയായ പെൺകുട്ടി ധനാഢ്യനായ ഒരു വൃദ്ധബ്രാഹ്മണനെ അച്ഛന്റെ നിർബ്ബന്ധം മൂലം വേളി കഴിക്കുന്നു. പക്ഷേ, അരവിന്ദൻ എന്നൊരു യുവാവുമായി പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
അരവിന്ദൻ | |
സാവത്രി | |
നമ്പൂതിരി | |
അപ്പു | |
അമ്മിണിയമ്മ | |
അരവിന്ദൻ്റെ അമ്മ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഭരതൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം | 1 975 |
കരൺ - മാസ്റ്റർ രഘു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 1 975 |
ബാലു മഹേന്ദ്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം (ബ്ലാക്ക് ആൻഡ് വൈറ്റ്) | 1 975 |
കഥ സംഗ്രഹം
ഈ സിനിമയുടെ തമിഴ് റീമേക്കാണ് 'സാവിത്രി'. ബ്രാഹ്മണ സമൂഹത്തെ ചിത്രം അവഹേളിക്കുന്നു എന്ന പരാതിപ്പെട്ടു ഗവര്ണ്ണറുടെ വസതിയിലേക്ക് ജാഥ നടത്തിയിരുന്നു.
അവലംബം : മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തമിഴ് റീമേക്കിൽ സാവിത്രി എന്ന ടൈറ്റിൽ റോൾ ചെയ്തത് മേനകയായിരുന്നു.
ഭരതന്റെ ആദ്യ സ്വതന്ത്ര സംവിധാനസംരംഭമാണിത്.
പത്മരാജൻ തിരക്കഥയെഴുതിയ ആദ്യചിത്രം കൂടിയാണിത്.
ഗ്രാമ ക്ഷേത്രത്തിലെ മദ്ധ്യവയസ്കനായ വിഭാര്യനായ പൂജാരിയാണ് കൊട്ടാരക്കരയുടെ കഥാപാത്രം. ഏഴെട്ടുവയസുള്ള മകൻ മാത്രമേയുള്ളു. ക്ഷേത്രത്തിൽത്തന്നെയാണ് ജീവിതം. അയൽക്കാരി അമ്മിണിയമ്മയാണ് കുട്ടിയെയും വീട്ടിലെക്കാര്യങ്ങളും നോക്കുന്നത്. തന്നെ വേദമന്ത്രങ്ങൾ പഠിപ്പിച്ച ദരിദ്രനായ ഒരു വൃദ്ധ ബ്രാഹ്മണന്റെ പെൺമക്കളിൽ മൂത്തവളും ചെറുപ്പക്കാരിയും സുന്ദരിയുമായ സാവിത്രിയെ നമ്പൂതിരി വിവാഹം കഴിക്കുന്നു. ഏറെ പ്രായ വ്യത്യാസമുണ്ട്. വിവാഹത്തിലൂടെ മകനൊരു കൂട്ടും ഗുരുനാഥന്റെ പ്രാരാബ്ദത്തിൽ ഒരു സഹായവും ആവും എന്നാണ് ആ പൂജാരി ഉദ്ദേശിച്ചത്.
തികഞ്ഞ ഭക്തനായ ആയാൾ താനെന്നും പൂജിക്കുന്ന ദേവീവിഗ്രഹത്തിന്റെ സ്ഥാനത്താണയാൾ തൻ്റെ സുന്ദരിയായ ഭാര്യയെ പ്രതിഷ്ഠിച്ചത്. ഭർത്താവാവാൻ അയാൾക്കാവുന്നില്ല. എന്നാൽ അവൾ അയാളുടെ മകനെ സ്വന്തം മകനെ പോലെ നോക്കി.
ഈ സമയം തന്റെ കുടുംബ വേരുകൾ തേടി ആ ഗ്രാമത്തിലെത്തുന്ന യുവാവ് അരവിന്ദൻ. നിരവധി വിഷാദങ്ങൾ പേറി അയാൾ തന്റെ തറവാട്ടിലേക്ക് തിരിച്ചു വന്നതാണ്.ഒരിക്കൽ സാവിത്രിയും അരവിന്ദനും അമ്പലത്തിൽ വച്ച് കണ്ടുമുട്ടുന്നു. പിന്നീട് പലപ്പോഴും അത് സംഭവിക്കുന്നു. അവർക്കുള്ളിൽ ഒരു പ്രേമബന്ധം ഉത്ഭവിക്കുന്നു.
ആ ബന്ധം വളരുന്നു. നമ്പൂതിരി വീട്ടിലില്ലാത്തപ്പോൾ അരവിന്ദൻ അവിടെ വരാൻ തുടങ്ങുന്നു.
അവൾ തികച്ചും ഒറ്റപ്പെട്ട മാനസികാവസ്ഥയിലാണെന്ന് അവൻ മനസ്സിലാക്കുന്നു. നമ്പൂതിരിയുടെ ദാമ്പത്യ രീതി അയാൾക്കു മനസ്സിലാവുന്നു.
ഒരു ദിനം ക്ഷേത്രത്തിൽ നിന്നു നേരത്തെ മടങ്ങി വരുമ്പോൾ യാദൃശ്ചികമായി പൂജാരി രാത്രി അവരെ അരുതാത്ത സാഹചര്യത്തിൽ കാണുകയും അടുത്തദിവസം തന്നെ അവളെ വീട്ടിൽ തിരിച്ചു കൊണ്ടാക്കുകയും ചെയ്യുന്നു. തെറ്റു ചെയ്തിട്ടും അതുവരെ ഒരു പശ്ചാത്താപവുമില്ലാത്ത അവളുടെ മനോഭാവം അയാളെ വേദനിപ്പിക്കുന്നു. അയൽക്കാരി അമ്മിണിയമ്മയുടെ കുററപ്പെടുത്തലുകൾക്കു മുന്നിൽ പക്ഷേ അയാൾക്ക് ഉത്തരം മുട്ടുന്നു. ഒടുവിൽ സാവിത്രി തിരിച്ചു വന്ന് ക്ഷമ യാചിച്ചപ്പോൾ അവളെ സ്വീകരിച്ചെങ്കിലും അയാളുടെ മനസ്സിൽ നിന്ന് അവൾ പുറത്താക്കപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ പിന്നീട് അവൾ സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നു. അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു.പക്ഷെ ഒരു ദിനം അവൻ അവളുടെ സമീപത്ത് എത്തുന്നു.