എം എസ് നമ്പൂതിരി
1910 -ൽ മംഗലശ്ശേരി മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകനായി തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ ജനിച്ചു. ബ്രഹ്മസ്വം മഠത്തിലെ ഓത്തും സംസ്കൃതപഠനവും മാത്രമായി കഴിഞ്ഞു കൂടിയിരുന്ന പഴയ പാരമ്പര്യത്തിൽ നിന്നു വിട്ട് എം.എസ്സ്. ഒരു ഇംഗ്ലീഷ് വിദ്യാലയത്തിൽ ചേർന്നു പഠിച്ചു. യോഗക്ഷേമസഭയിലും ഉണ്ണിനമ്പൂതിരി പ്രസ്ഥാനത്തിലും സജീവമായ അദ്ദേഹം നമ്പൂതിരി സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടി. കൂടാതെ കമ്മ്യൂണിസ്റ്റ്, സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു എം എസ്.
സാമൂഹ്യ പരിഷ്കർത്താവായിരുന്ന എം എസ് നമ്പൂതിരി വി.ടി.ഭട്ടതിരിപ്പാടിൻ്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്', 'എംആർബിയുടെ 'മരക്കുടക്കുള്ളിലെ മഹാനരകം', പ്രേംജിയുടെ 'ഋതുമതി', ചെറുകാടിൻ്റെ 'നമ്മളൊന്ന്' എന്നീ നാടകങ്ങളുടെ അരങ്ങേറ്റത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. തുടർന്ന് 1952 -ൽ സുഹൃത്ത് എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയ രംഗത്ത് പ്രവേശിച്ചു. അതിനുശേഷം കാട്ടുതുളസി, പകൽകിനാവ്,ഇരുട്ടിന്റെ ആത്മാവ്, നിർമ്മാല്യം, ഗുരുവായൂർ കേശവൻ, ഭ്രഷ്ട് എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ എം എസ് നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.
1983 ഒക്റ്റോബറിൽ അദ്ദേഹം അന്തരിച്ചു. എം എസ് നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജ്ജനം.