ഗുരുവായൂർ കേശവൻ
നിലമ്പൂർ കോവിലകത്തിലെ ആനയായ കേശവനെ ഗുരുവായൂരപ്പനോടുള്ള ഭക്തി മൂലം തമ്പുരാൻ ക്ഷേത്രത്തിൽ നടയിരുത്തുകയും ശേഷം ഗുരുവായൂർ കേശവനെന്ന പേരിൽ പ്രശസ്തിയാർജിച്ച സംഭവ കഥയാണ് ഗുരുവായൂർ കേശവൻ.
- ജനനം 1904 ഡിസംബർ 2
Actors & Characters
Actors | Character |
---|---|
Main Crew
കഥ സംഗ്രഹം
നിലമ്പൂർ കോവിലകത്തിലെ കുടുംബാംഗങ്ങൾക്ക് ഗുരുവായൂരപ്പനോട് അടങ്ങാത്ത ഭക്തിയാണ് , കോവിലകം ആക്രമിക്കാൻ ശത്രുക്കൾ വരുമ്പോൾ ഗുരുവായൂരപ്പനോട് രക്ഷിച്ചാൽ പകരമായി ഗുരുവായൂരപ്പന്റെ നടയിൽ കോവിലകത്തെ കുട്ടിയാനയായ കേശവനെ നടക്കിരുത്താമെന്ന് തമ്പുരാട്ടി പ്രാർത്ഥിക്കുന്നു. ശത്രുക്കളിൽ നിന്നും രക്ഷ നേടിയ സന്തോഷത്തിൽ കുട്ടി കേശവനെ ഗുരുവായൂർ നടയിൽ കാഴ്ച്ചവയ്ക്കുന്നു.
അതീവ ബുദ്ധിശാലിയും എന്നാൽ കുറച്ച് കുറുമ്പുമുള്ള കേശവൻ ഗുരുവായൂരപ്പന്റെ സന്നിധിയിൽ വളരെ ശാന്തനും നാട്ടുകാരുടെ കണ്ണിലുണ്ണിയായി ഗുരുവായൂർ കേശവൻ എന്ന പേരിലേക്ക് വളരെ പെട്ടെന്ന് പ്രശസ്തിയാർജിക്കുന്നു. ഗുരുവായൂർ ദേവസ്വം വക ആനയാണങ്കിലും ദിവസവും കോവിലകത്തെ മുറ്റത്ത് എത്തി ശ്രീദേവി തമ്പുരാട്ടിയുടെ കയ്യിൽ നിന്നും ഗുരുവായൂരപ്പനുള്ള താമര പൂ വാങ്ങിച്ച് കണ്ണന്റെ മുന്നിൽ സമർപ്പിക്കുക കേശവനാണ്. മുൻപത്തെ പ്രൗഡിയെല്ലാം ക്ഷയിച്ച കോവിലകത്ത് അച്ചൻ തമ്പുരാനും മകൾ ശ്രീദേവിയും അനന്തിരവൻ ഉണ്ണിയും ആണ് താമസം. ശ്രീദേവിയെ ഉണ്ണിയെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നതാണ് തമ്പുരാന്റെ ആഗ്രഹം , എന്നാൽ ഉണ്ണി കേശവന്റെ ഒന്നാം പാപ്പാൻ അച്ചുതൻ നായരുടെ മകൾ നന്ദിനിക്കുട്ടിയുമായി പ്രണയത്തിലാണ്. കോവിലകത്തെ വരാഴിക നോക്കാതെ ഉത്സവങ്ങൾക്കും ദാനധർമങ്ങൾക്കും വാരിക്കോരി ചെലവഴിക്കുന്ന തമ്പുരാന്റെ രീതികളോട് എതിർപ്പുള്ള ഉണ്ണി സ്വന്തമായി ജോലി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഒരു ദിവസം കൂപ്പിൽ തടി പിടിക്കാൻ എത്തുന്ന കേശവനെ കളിയാക്കുന്ന കൂപ്പ് മുതലാളിയെ കേശവൻ വിരട്ടിയോടിക്കുന്നു. സ്ഥിരമായി ഗുരുവായൂരപ്പന്റെ തിടമ്പെടുക്കുന്നത് കേശവനാണ് പാപ്പാൻ മാരായ അച്ചുതനും മാണി നായർക്കും കേശവൻ വെറും ഒരു ആനയെ എന്ന പോലെയല്ല കണ്ടിരുന്നത് അവരതിനോട് വിശേഷങ്ങൾ പറയും പരിഭവിക്കും വഴക്കിടും അങ്ങനെ ഒരു ദിവസം കുളി കഴിഞ്ഞ കേശവനെ ഗുരുവായൂരപ്പന്റെ കളഭം തൊടീക്കാതെ പറ്റിക്കാൻ ശ്രമിക്കുന്ന മാണി നായരെ കേശവൻ നാടു മുഴുവൻ ഇട്ടോടിക്കുന്നു തടയാൻ ചെന്ന ഒന്നാം പാപ്പൻ അച്ചുതൻ നായരുടെ സ്നേഹത്തിന് മുന്നിൽ കണ്ണീർ പൊഴിച്ച് കേശവൻ നല്ല കുട്ടിയാവുന്നു. അതുപോലെ ഓട്ടത്തിനിടയിലും നാട്ടുകാർക്കാർക്കും ഒരു നാശനഷ്ടം വരുത്താതെയും സ്കൂൾ വിട്ടു വരുന്ന കുട്ടികളെ കണ്ട് മാറി നിന്നുമൊക്കൊ കുറുമ്പുകാണിക്കുന്ന, കൂർമ്മബുദ്ധിയായ കേശവൻ നാട്ടുകാരുടെ പ്രിയപ്പെട്ട ഗുരുവായൂർ കേശവനാണ് .
ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ നിന്നും പണം മോഷ്ടിക്കാനെത്തുന്ന കള്ളനെ കേശവൻ തന്ത്രപൂർവം പിടിക്കുന്നു. ഗുരുവായുരപ്പന്റെ തിടമ്പേൽക്കുമ്പോൾ മാത്രം വലം കാൽ താഴ്ത്തി അവസരമൊരുക്കുന്ന കേശവൻ ആനകൊട്ടിലിലെ മൂത്ത ആശാന്റെ കേശവന്റെ വലം കാൽവഴി പുറത്തേറണമെന്ന ആഗ്രഹവും സാധിച്ചു കൊടുക്കുന്നു.
ദിവസവും കോവിലകത്ത് നിന്ന് താമരപൂവ് വാങ്ങി കണ്ണന് സമർപ്പിക്കുന്ന ഗുരുവായൂർ കണ്ണന്റെ ഭക്തനായ കേശവൻ, രാവിലെ നന്ദിനിക്കുട്ടിയിൽ നിന്ന് ശർക്കര ഉരുള വാങ്ങിയും പോകുന്ന വഴിയരികിൽ നാട്ടുകാരുടെ സ്നേഹപൂർവം നൽകുന്ന ഭക്ഷണങ്ങളും ഏറ്റുവാങ്ങിയെങ്കിലും ഒരിക്കൽ പോലും ഒരാളുടെയും ഒന്നും മോഷ്ടിച്ചിട്ടില്ല.
പ്രണയത്തിലായ നന്ദിനിക്കുട്ടിയും ഉണ്ണിയും തമ്മിലുള്ള കൂടികാഴ്ച്ച കാര്യസ്ഥൻ കാണുക വഴി തമ്പുരാൻ അറിയുന്നു. പിറ്റേന്ന് രാവിലെ കേശവനുമായി കോവിലകത്ത് എത്തിയ അച്ചുതൻ നായരോട് തമ്പുരാൻ കയർത്തു സംസാരിക്കുന്നു. വിവരങ്ങളറിഞ്ഞ് ക്ഷുഭിതനായ അച്ചുതൻ നായർ നന്ദിനിക്കുട്ടിയെ മർദ്ദിക്കുന്നു. ദൂരെ ജോലി ശരിപ്പെട്ട ഉണ്ണി നന്ദിനിക്കുട്ടിയെയും കൂട്ടി രാത്രി നാടുവിടുന്നു. തമ്പുരാനും അച്ചുതൻ നായരും ആകെ തകരുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ | |
പോസ്റ്റർ ഇമേജ് (Gallery) |