എം ഒ ജോസഫ്
എറണാകുളത്ത് ഫൈനൽ ഇയർ നിയമവിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങുന്നത്. അസോസിയേറ്റ് പിക്ചേർസിലൂടെയാണ് സിനിമാ ബന്ധം ആരംഭിക്കുന്നത്. ഉദയാസ്റ്റുഡിയോയിൽ ജീവിതനൗകയുടെ ഷൂട്ടിംഗ് കണ്ടതാണ് സിനിമയുടെ ബാലപാഠം. പതിനാറുകൊല്ലം അസോസിയേറ്റ് പിക്ചേർസിൽ പ്രവർത്തിച്ച ശേഷം സ്നേഹിതന്മാരായ പി.ബാൽത്തസർ, എം വി ജോസഫ് എന്നിവരും ചേർന്ന് നവജീവൻ ഫിലിംസ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യ ചിത്രം “നാടൻ പെണ്ണായിരുന്നു”. എന്നാൽ അഭിപ്രായവ്യത്യാസങ്ങളേത്തുടർന്ന് നവജീവന്റെ ആദ്യ ചിത്രത്തിനു ശേഷം തന്നെ ആ സംരംഭത്തിൽ നിന്ന് പിന്മാറി സ്വന്തമായി “മഞ്ഞിലാസ്” എന്ന സിനിമാ കമ്പനി രൂപവത്കരിച്ചു. മഞ്ഞിലാസിന്റെ ബാനറിൽ ഏറെ ഹിറ്റ് മലയാളചിത്രങ്ങൾ പുറത്തിറക്കി. നടൻ സത്യനായിരുന്നു മഞ്ഞിലാസിന്റെ ആത്മാവ്. സത്യന്റെ മരണ ശേഷം എം ഒ ജോസഫിന്റെ മഞ്ഞിലാസിന് ഏറെ ചിത്രങ്ങൾ ഒരുക്കാനായില്ല.
അവലംബം : എതിരന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന്
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
നാടൻ പെണ്ണ് | കെ എസ് സേതുമാധവൻ | 1967 |
Naadan pennu | കെ എസ് സേതുമാധവൻ | 1967 |
Yakshi | കെ എസ് സേതുമാധവൻ | 1968 |
തോക്കുകൾ കഥ പറയുന്നു | കെ എസ് സേതുമാധവൻ | 1968 |
യക്ഷി | കെ എസ് സേതുമാധവൻ | 1968 |
Thokkukal kadha parayunnu | കെ എസ് സേതുമാധവൻ | 1968 |
കടൽപ്പാലം | കെ എസ് സേതുമാധവൻ | 1969 |
അടിമകൾ | കെ എസ് സേതുമാധവൻ | 1969 |
അരനാഴിക നേരം | കെ എസ് സേതുമാധവൻ | 1970 |
വാഴ്വേ മായം | കെ എസ് സേതുമാധവൻ | 1970 |
അനുഭവങ്ങൾ പാളിച്ചകൾ | കെ എസ് സേതുമാധവൻ | 1971 |
ദേവി | കെ എസ് സേതുമാധവൻ | 1972 |
പുനർജന്മം | കെ എസ് സേതുമാധവൻ | 1972 |
കലിയുഗം | കെ എസ് സേതുമാധവൻ | 1973 |
ചുക്ക് | കെ എസ് സേതുമാധവൻ | 1973 |
ചട്ടക്കാരി | കെ എസ് സേതുമാധവൻ | 1974 |
ചുവന്ന സന്ധ്യകൾ | കെ എസ് സേതുമാധവൻ | 1975 |
മക്കൾ | കെ എസ് സേതുമാധവൻ | 1975 |
പൊന്നി | തോപ്പിൽ ഭാസി | 1976 |
മിസ്സി | തോപ്പിൽ ഭാസി | 1976 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാവ്യമേള | എം കൃഷ്ണൻ നായർ | 1965 |
കുട്ടിക്കുപ്പായം | എം കൃഷ്ണൻ നായർ | 1964 |
പുതിയ ആകാശം പുതിയ ഭൂമി | എം എസ് മണി | 1962 |
ജ്ഞാനസുന്ദരി | കെ എസ് സേതുമാധവൻ | 1961 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
സ്നേഹസീമ | എസ് എസ് രാജൻ | 1954 |
ആശാദീപം | ജി ആർ റാവു | 1953 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കോട്ടയം കൊലക്കേസ് | കെ എസ് സേതുമാധവൻ | 1967 |
അർച്ചന | കെ എസ് സേതുമാധവൻ | 1966 |
സ്ഥാനാർത്ഥി സാറാമ്മ | കെ എസ് സേതുമാധവൻ | 1966 |
കല്യാണ ഫോട്ടോ | ജെ ഡി തോട്ടാൻ | 1965 |
Edit History of എം ഒ ജോസഫ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:49 | admin | Comments opened |
31 Jan 2018 - 11:56 | shyamapradeep | Alias |
22 Apr 2015 - 22:54 | Kiranz | പ്രൊഫൈലും ചിത്രവും ചേർത്തു |
19 Nov 2014 - 23:49 | Kiranz | പ്രൊഡ്യൂസർ പ്രൊഫൈലിനെ ആർട്ടിസ്റ്റ് പ്രൊഫൈലാക്കി, ഫീൽഡും ഇംഗ്ലീഷിലുള്ള പേരും ചേർത്തു |
7 Nov 2014 - 02:34 | Jayakrishnantu |