കാവ്യമേള
Actors & Characters
Actors | Character |
---|---|
ജയദേവൻ | |
ശ്രീദേവി | |
വിക്രമൻ | |
ബാലേട്ടൻ | |
ഡോ.പണിക്കർ | |
ആശാൻ | |
ഭവാനിയമ്മ | |
പുസ്തകപ്രസാധകൻ | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ടി ഇ വാസുദേവൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 965 |
എം കൃഷ്ണൻ നായർ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 965 |
കഥ സംഗ്രഹം
തിക്കുറിശ്ശിയുടെ അവതരണത്തോടെയാണ് സിനിമാ തുടങ്ങുന്നത്. പി. ലീല, പി. ബി ശ്രീനിവാസ്, യേശുദാസ്, എം. ബി. ശ്രീനിവാസൻ, ദക്ഷിണാമൂർത്തി എന്നിവരൊക്കെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് ‘സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ..’ പല രാഗത്തിൽ പാടുന്ന ഒരു സീൻ പ്രത്യേകതയണയ്ക്കുന്നു ഈ സിനിമയ്ക്ക്. ഒരു താലപ്പൊലി സീനിൽ ഇതേ പാട്ട് മറ്റു പലരാഗങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗായകകവി ജയദേവൻ കോളേജ് വിദ്യാഭ്യാസകാലത്ത് അന്ധനായിത്തീർന്നതാണ്. ജ്യേഷ്ഠത്തിയുടെ ഔദാര്യത്തിൽ ജീവിച്ചുപോന്ന അയാൽ അളിയന്റെ കുത്തുവാക്കുകൾ സഹിക്കാതെ വീടു വിട്ടു, ഹോട്ടൽക്കാരി ഭവാനിയമ്മയുടെ ഉപദേശമനുസരിച്ച് വിക്രമൻ എന്നൊരാളുടെ കൂടെ അടുത്ത അമ്പലത്തിൽ ഭജിയ്ക്കാനാരംഭിച്ചു. പക്ഷേ വിക്രമൻ ജയദേവനെ തെരുവുഗായനാക്കി പണം നേടുകയായിരുന്നു എന്നറിഞ്ഞതോടെ ജയദേവൻ ആ കൂട്ട് ഉപേക്ഷിച്ചു. അമ്പലത്തിന്റെ ആൽത്തറയിൽ ദേവീ ശ്രീദേവീ എന്നു പാടിയപ്പോൾ ശ്രീദേവി എന്ന പെൺകുട്ടി അവളെപ്പറ്റിയാണു പാടിയതെന്നു വിചാരിച്ച് ജയദേവനെ ഭർസിയ്ക്കുകയും പിന്നീട് സത്യം മനസ്സിലാക്കി കണ്ണു രോഗ വിദഗ്ധനായ അച്ഛൻ ഡോക്റ്റർ പണിക്കരുടെ അടുത്ത് എത്തിയ്ക്കുകയും ചെയ്തു. ജയദേവനു കാഴ്ച തിരിച്ചു കിട്ടി. പേർഷ്യയിൽ നിന്നും വന്ന ബാലചന്ദ്രനു ശ്രീദേവിയെ വിവാഹം ചെയ്തു കൊടുക്കാനായിരുന്നു പണിയ്ക്കർക്കു താൽപ്പര്യം. പക്ഷേ ശ്രീദേവിക്ക് ജയദേവനോടാണ് അനുരാഗമെന്നറിഞ്ഞ് അയാൾ അതിൽ നിന്നും പിന്മാറി. പക്ഷേ ഈ സമയം ജയദേവൻ തന്റെ കവിതാസമാഹാരം പ്രസിദ്ധീകരിയ്ക്കാനുള്ള തിടുക്കിൽ സ്ഥലം വിട്ടിരുന്നു. “കാവ്യമേള” യുടെ കയ്യെഴുത്തുകോപ്പി ഒരു പ്രസാധകൻ കുപ്പയിൽ വലിച്ചെറിഞ്ഞതോടെ ജയദേവൻ ഹതാശനായി അലഞ്ഞു. പഴയ കടലാസു വിൽപ്പനക്കാരൻ കമ്മത്തിന്റെ വേലക്കാരനായി നിന്ന വിക്രമനു കാവ്യമേളയുടെ കയ്യെഴുത്തു പ്രതി കിട്ടി. തന്റെ പേരിൽ അതു പ്രസിദ്ധീകരിക്കാൻ ആളെയും കിട്ടി. അയാൾ വിക്രമദാസൻ എന്ന അറിയപ്പെടുന്ന കവിയായി. ബാലചന്ദ്രൻ വിക്രമന്റെ വീട്ടിൽ വച്ച് കാവ്യമേളയുടെ കയ്യെഴുത്തു പ്രതി പിടിച്ചെടുക്കാൻ ശ്രമിച്ചു, ജയദേവനു അതു കിട്ടി. സാഹിത്യ അക്കാഡെമി വിക്രമനു അവാർഡു നൽകാൻ ഒരുക്കിയ ആഘോഷത്തിൽ ജയദേവൻ പ്രത്യക്ഷപ്പെട്ട് സത്യാവസ്ഥ അറിയിച്ചു. അക്കാഡെമി അയാളെ അംഗീകരിക്കാൻ ശ്രമിച്ചെങ്കിലും കാവ്യമേളയുടെ കോപ്പി കീറിക്കളഞ്ഞ്, ശ്രീദേവിയുടെ വിവാഹാഭ്യർത്ഥനയും നിരസിച്ച് എങ്ങോട്ടോ നടന്നകന്നു.