തീർത്ഥയാത്രയിതു തീരുവതെന്നോ
തീർത്ഥയാത്രയിതു തീരുവതെന്നോ
തിരിച്ചു പോകുവതെന്നോ ഞാൻ
തിരിച്ചു പോകുവതെന്നോ (തീർത്ഥയാത്ര..)
എവിടന്നു വന്നെന്നും എന്തിന്നു വന്നെന്നും
എവിടേയ്ക്കു പോണെന്നുമറിയാതെ
വാടകവീടുകളിൽ അന്തിയുറങ്ങും
വഴിയാത്രക്കാർ നമ്മൾ (തീർത്ഥയാത്ര..)
മൂകാനുരാഗമുരളിയുമായെന്റെ
ഏകാന്തഗായകനെങ്ങു പോയി
ആ ഗാനലഹരിയുമാ പ്രേമകവിതയും
ആ നല്ല രാത്രികളുമെങ്ങു പോയി (തീർത്ഥയാത്ര..)
ഇന്നലെ ഞാൻ ഞാനെന്നഹങ്കാരം മുഴക്കിയ
മന്നവകിരീടങ്ങളിന്നെവിടെ
പടവാളു കൊണ്ടവർ വെട്ടി വെട്ടി നേടിയ
പ്രണയകുടീരങ്ങളെവിടെ (തീർത്ഥയാത്ര..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Theerthayathrayithu
Additional Info
ഗാനശാഖ: