ജനനീ ജഗജനനീ
Music:
Lyricist:
Singer:
Raaga:
Film/album:
ജനനീ ജഗജനനീ
ജനനമരണ ദു:ഖനിവാരിണീ
ജയജയ നിത്യപ്രകാശിനീ
ജനനീ ജഗജനനീ
മായായവനികയ്ക്കപ്പുറമല്ലോ
മധുരോധാരമാം നിന്‍ മണിപീഠം
കാലമാം കടലിന്നക്കരെയല്ലോ
ഗോപുരരത്ന കവാടം - നിന്‍
ഗോപുരരത്ന കവാടം
ജനനീ ജഗജനനീ
മനസ്സിലെ കണ്ണു തുറന്നുതരേണം
മായേ നിന്‍ പദം കാണുമാറാകണം
നിന്‍ നീലാഞ്ജന വിഗ്രഹമാകേ...
ആ........
നിന്‍ നീലാഞ്ജന വിഗ്രഹമാകെ
ഈ കണ്ണുനീര്‍ക്കാവടിയാടേണം
നിന്‍ തിരുവാഭരണങ്ങളില്‍ നിന്നൊരു
നിര്‍മ്മാല്യപുഷ്പം ചൂടേണം
ജനനീ ജഗജനനീ
ജനനമരണ ദു:ഖനിവാരിണീ
ജയജയ നിത്യപ്രകാശിനീ
ജനനീ ജഗജനനീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
janani jagajanani
Additional Info
ഗാനശാഖ: