സ്നേഹസീമ
Actors & Characters
Actors | Character |
---|---|
ജോണി | |
ഓമന | |
ബേബി | |
പൂപ്പുള്ളി തോമസ് | |
അച്ചൻ | |
നർത്തകി | |
നർത്തകി |
Main Crew
കഥ സംഗ്രഹം
പത്തു ദിവസം കഴിഞ്ഞ് ഇറങ്ങിയ ‘ബാല്യസഖി എന്ന സിനിമയ്ക്കും ഇതേ കഥയാണ്. ഹിന്ദിയിൽ ഹിറ്റ് ആയ രാജ് കപൂർ സിനിമ “സംഗം ഇനും ഇതേ കഥയാണ്. തമിഴിലും ഹിന്ദിയിലും തിരക്കായതോടെ ഈ സിനിമയ്ക്കു ശേഷം പദ്മിനിയെ മലയാളം സിനിമയ്ക്ക് ലഭിച്ചില്ല എന്നു വേണം കരുതാൻ. ഹിന്ദി-തമിഴ് റ്റ്യൂണുകൾ വിട്ട് ദക്ഷിണാമൂർത്തി സ്വതന്ത്രമായി കമ്പോസ് ചെയ്തു തുടങ്ങിയതിന്റെ ഉദാഹരണമാണ് ഈ സിനിമയിലെ പാട്ടുകൾ. “കണ്ണും പൂട്ടി ഉറങ്ങുക നീയെൻ’ പിന്നീട് ഹിറ്റ് ആയി മാരി. യേശുവിനെപ്രകീർത്തിച്ചുള്ള പാട്ട് ‘കനിവോലും കമനീയ ഹൃദയം’ ശരിക്കും കർണാടക സംഗീതകീർത്തനം ശൈലിയിലാണെന്നുള്ളത് കൌതുകകരമാണ്.
ബേബിയും ഓമനയും ജോണിയും ഒരുമിച്ച് കളിച്ച് വളർന്നവരാണ്. ധനികനായ ഡോക്റ്ററായിത്തീർന്ന ബേബിയ്ക് ഓമനയെ കല്യാണം കഴിക്കണമെന്ന് ആശയുണ്ടായിരുന്നെങ്കിലും ഓമന തന്നിഷ്ടപ്പ്രകാരം ജോണിയെ ആണ് വിവാഹം കഴിച്ചത്. ജോണി അദ്ധ്യാപകജോലി ചെയ്യുന്നത് ഓമനയുടെ അപ്പച്ചനായ കടും പിടിത്തക്കാരൻ പൂപ്പുള്ളി തോമസിന്റെ സ്കൂളിലാണ്. അയാൾക്കാവട്ടെ ഓമന ജോണിയെ വിവാഹം ചെയ്തതു തീരെ രസിച്ചിട്ടുമില്ല. അഭിമാനത്തിന്റെ പേരിൽ ജോണി സ്കൂൾ ജോലി രാജി വച്ച് പട്ടാളത്തിൽ ചേർന്നു. നിരാലംബയായ ഓമനയും കുഞ്ഞും കഷ്ടിച്ച് നാൽ നീക്കി. ക്രിസ്തുമസ്സിനു ജോണി ലീവിൽ വരുമെന്നറിഞ്ഞ് പ്രതീക്ഷിച്ചിരിക്കുന്ന ഓമനയ്ക്കു കിട്ടിയത് ജോണി യുദ്ധസ്ഥലത്തു വച്ച് മരിച്ചുവെന്ന കമ്പിസന്ദേശമാണ്. ഓമനയെ സംരക്ഷിക്കാൻ ബേബി തയാറായി. ബേബിയോറ്റൊപ്പമായി അവളുടേയും കുഞ്ഞിന്റേയും താംസം. എന്നാാൽ ജോണി ഒരിക്കൽ അപ്രതീക്ഷിതമായി നാട്റ്റിൽ എത്തി. തന്റെ ഭാര്യയെ നഷ്ടപ്പെട്ടതിൽ രോഷാാകുലനായ അയാൾ ഓമനയെ കണ്ടതു പോലുമില്ല. ചികിത്സയ്ക്കായി ബേബിയുടെ ക്ലിനിക്കിൽ എത്തിയ ജോണിയെ ബേബി തിരിച്ചറിഞ്ഞു. ബേബിയെയും ഓമനയേയും വെടി വയ്ക്കാൻ തോക്കുമായെത്തിയ ജോണി സ്വയം വെടി വച്ച് മരിക്കുകയാണ് ഉണ്ടായത്. ഹൃദയം തകർന്ന് ഓമനയും ജീവൻ വെടിഞ്ഞു.