പോയ്‌വരു നീ പോയ്‌വരു

പോയ്‌വരു നീ പോയ്‌വരു നീ
ജീവനായകാ
കാത്തിരിക്കും എൻ മിഴികൾ
നിൻ വഴി തന്നേ
പോയ്‌വരു നീ പോയ്‌വരു നീ
ജീവനായകാ

നീയില്ലയെങ്കിൽ ജീവിതം
നീറുന്ന തീയാണെങ്കിലും (2)
നിൻസുഖമേ എൻസുഖമാം
എന്നുമെന്നുമേ
പോയ്‌വരു നീ പോയ്‌വരു നീ
ജീവനായകാ

നിൻപാതയിൽ ഈ കണ്ണുനീർ
പൊൻപൂക്കളായീ വീഴുമേ (2)
അൻപാളും എൻപ്രേമനാളമേ
ആ‍....ആ... ആ... 
അൻപാളും എൻപ്രേമനാളമേ
മങ്ങാതെയെന്നും വഴികാട്ടിനിൽക്കും
മങ്ങാതെയെന്നും വഴികാട്ടിനിൽക്കും
പോയ്‌വരു നീ പോയ്‌വരു നീ
ജീവനായകാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poy varu nee