കനിവോലും കമനീയ
കനിവോലും കമനീയ ഹൃദയം..
കനിവോലും കമനീയ ഹൃദയം-യേശു
മിശിഹാതൻ തിരുവുള്ളം
അതുപോലെ വേറുണ്ടോ
കനിവോലും കമനീയ ഹൃദയം-യേശു
മിശിഹാതൻ തിരുവുള്ളം
അതുപോലെ വേറുണ്ടോ
കനിവോലും കമനീയ ഹൃദയം
ചുടുചോര ചോരുമ്പോഴും -വേദനയാൽ
തിരുനെഞ്ചം നീറുമ്പോഴും ആ. . . .
ചുടുചോര ചോരുമ്പോഴും -വേദനയാൽ
തിരുനെഞ്ചം നീറുമ്പോഴും
അപരാധം ചെയ്തവനിൽ പ്രേമാർദ്രനായ് (2)
മാപ്പരുളാനായ് തിരുവായാൽ മൊഴിയുന്നല്ലോ
കനിവോലും കമനീയ ഹൃദയം
പാപത്തിനാൽ ഭൂമി വിറകൊള്ളവേ (2)
അവതാരം ചെയ്ത ദൈവസുതനായി നീ
സേവനമേ -മഹിതമാം ലോക-
ജീവിതമെന്നരുളി
സേവനമേ -മഹിതമാം ലോക-
ജീവിതമെന്നരുളി പതിതരിൽ
കനിവിൻ മധുമാരി തൂകി
അഴലേ സുഖമായ് കരുതി
ലോകത്തിൻ പാപമേന്തി
നിൽപ്പൂ നീ നാഥാ
കനിവോലും കമനീയ ഹൃദയം-യേശു
മിശിഹാതൻ തിരുവുള്ളം
അതുപോലെ വേറുണ്ടോ
കനിവോലും കമനീയ ഹൃദയം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanivolum kamaneeya
Additional Info
ഗാനശാഖ: