നായരു പിടിച്ച പുലിവാല്

Nayaru Pidicha Pulivaalu (Malayalam Movie)
കഥാസന്ദർഭം: 

നാട്ടിൽ വന്ന് തമ്പടിച്ച സർക്കസ്സുകാർക്ക് പൈതൽ നായരുടെ ഹോട്ടലിലാണു ഭക്ഷണം.  നായരുടെ മകൾ തങ്കവും ട്രപ്പീസു കളിക്കാരനായ ചന്ദ്രനും പ്രണയബദ്ധരാകുന്നു. മറ്റൊരു ചായക്കടക്കാരൻ കുറുപ്പിന്  സർക്കസ്സുകാ‍ാരുടെ ഇടപാടുകിട്ടാത്തതിൽ അമർഷമുണ്ട്. അയാളുടെ സിൽബന്തിയായ കൊച്ചുണ്ണിയ്ക് തങ്കത്തിൽ ഒരു കണ്ണുണ്ട്. പോലീസിൽ നിന്നും പിരിച്ചയക്കപ്പെട്ട് നാട്ടിലെ ചട്ടമ്പിയായ ഗോപിയ്ക്കുമുണ്ട് തങ്കത്തിൽ അഭിനിവേശം. ചന്ദ്രനോടൊപ്പം ട്രപ്പീസ് വേല ചെയ്യുന്ന ലളിതയ്ക്ക് ചന്ദ്രനോട് പ്രേമമുണ്ട്.   അമ്പലത്തിൽ വച്ച് ഗോപിയുമായി അടികലശലിൽ ചന്ദ്രനു പരിക്കേറ്റ കാരണം ട്രപ്പീസ് കളി മുടങ്ങിയതും കനത്ത മഴയും കാരണം  ബിസിനസ് മോശമായ സർക്കസ്സുടമ നായർക്ക് കടബാധിതനായതിനാൽ കടുവയും സിംഹവുമുൾപ്പെടെ മൃഗങ്ങളെ അവിടെ പണയം പോലെ നൽകിയിട്ടു പോകുന്നു. മൃഗങ്ങളെ തീറ്റിപ്പോറ്റി നായർ അവശനായി മാറുന്നു. നായരെനശിപ്പിക്കാൻ കുറുപ്പ് ഗോപിയ്ക്ക് പണം നൽകിയിട്ടുണ്ട്, തങ്കത്തിനെ ലഭിയ്ക്കാൻ ഒത്താശ ചെയ്യാൻ കൊച്ചുണ്ണിയും ഗോപിയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. നായരുടെ സഹായി എന്നു നടിച്ച ഗോപിയ്ക്ക് മൃഗങ്ങളെക്കൊണ്ട് അവശനായ നായർ തങ്കവുമായി കല്യാണം ഏർപ്പാടാക്കാൻ തയാറാകുന്നു. കടം വീട്ടാനുള്ളതുകയുണ്ടാക്കുവാനായി ചന്ദ്രൻ വലയില്ലാത്ത സാഹസ ട്രപ്പീസ് കളിയ്ക്കാനൊരുങ്ങി. അസൂയ മൂത്ത ലളിത ട്രപ്പീസ് കയർ മുറിച്ചു വച്ചിരുന്നെങ്കിലും ചന്ദ്രൻ ആപത്തില്ലാതെ രക്ഷപെടുന്നു. പശ്ചാത്താപവിവശയായ ലളിത ആത്മഹത്യ ചെയ്യുന്നു. തങ്കവുമായി ഗോപിയുടെ വിവാഹത്തിൽ മനം നൊന്ത് കൊച്ചുണ്ണി ഒരു പുലിയെ കൂടുതുറന്നുവിടുകയും ചന്ദ്രൻ സാഹസികമായി പുലിയെ കൂട്ടിലാക്കുകയും  ചെയ്തു. കൂട്ടിൽ അകപ്പെട്ട ഗോപിയെ പുലി കൊന്നിരുന്നു, ചന്ദ്രൻ പുലിയെ കൊല്ലുന്നതിനു മുൻപേ.  അരിശം തീരാത്ത കൊച്ചുണ്ണി സിംഹത്തിന്റെ കൂട് തുറക്കാൻ യത്നിക്കുമ്പോൾ പോലീസെത്തി തോക്കു ചൂണ്ടിയിട്ടും വഴങ്ങുന്നില്ല. തങ്കം സ്നേഹനിർഭരമായി കെഞ്ചിയപ്പോൾ അയാൾ താഴെയിറങ്ങി പൊലീസിനു കീഴടങ്ങി.ചന്ദ്രനും തങ്കവും വിഘ്നങ്ങളൊഴിഞ്ഞ് വിവാഹിതരാകുന്നു.

റിലീസ് തിയ്യതി: 
Wednesday, 5 February, 1958