പൊന്നണിഞ്ഞിട്ടില്ല ഞാൻ

 

പൊന്നണിഞ്ഞിട്ടില്ല ഞാൻ
പൊന്നണിഞ്ഞിട്ടില്ല ഞാൻ
പൊട്ടു കുത്തീട്ടില്ല ഞാൻ
എന്തിനാണ് എന്നെ നോക്കി
കണ്ണു കൊണ്ടൊരു മയിലാട്ടം 
കണ്ണു കൊണ്ടു മയിലാട്ടം

കണ്ണെഴുതീട്ടില്ല ഞാൻ 
കാപ്പണിഞ്ഞിട്ടില്ല ഞാൻ
കാപ്പണിഞ്ഞിട്ടില്ല ഞാൻ (2)
എല്ലാർക്കും എന്നെക്കണ്ടാൽ
വല്ലാത്തൊരു തെളിനോട്ടം
വല്ലാത്തൊരു തെളിനോട്ടം (2)
(പൊന്നണിഞ്ഞിട്ടില്ല. . . )

പാടത്തു പാറി നടക്കും 
പനംതത്തയാണു ഞാൻ (2)
പാട്ടില്ലാ പഠിപ്പുമില്ലാ 
കൂട്ടമില്ലാ കൂടുവാൻ (2)

വീട്ടിന്റെ മുറ്റത്തുള്ള
കാട്ടുമുല്ലയാണു ഞാൻ
കാട്ടുമുല്ലയാണു ഞാൻ (2)
കോവിലില്ല പൂജ ചെയ്യാൻ 
ദേവനെന്നെ വേണമോ
ദേവനെന്നെ വേണമോ (2)
(പൊന്നണിഞ്ഞിട്ടില്ല . . .)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Ponnaninjittilla njan

Additional Info

അനുബന്ധവർത്തമാനം