വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ

 

വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ (2)
മനസ്സിലെന്താണ് - നിൻ മനസ്സിലെന്താണ്
വെളുക്കുവോളം കണ്ട കിനാക്കൾ മനസ്സിലുണ്ടല്ലോ
എൻ മനസ്സിലുണ്ടല്ലോ (2)

മലർക്കിനാവിൽ തെളിഞ്ഞു വന്ന മാരനാരാണ്
നിൻ മണിമാരനാരാണ്
മാരനല്ല കിനാവിലുള്ളത് ചോരനാണല്ലോ
ഒരു ചോരനാണല്ലോ

മാറുകില്ലാ മായുകില്ലാ മാറിൽ നിന്നും
ചോരനവൻ (2)
കസർത്തുകാരാ കറുത്ത കണ്ണിൽ താമസമാരാണ്
കണ്ണിൽ താമസമാ‍രാണ്
കളിച്ചു കൊണ്ടൊരു കണ്മണി കണ്ണിൽ
തപസ്സിരിപ്പാണു കണ്ണിൽ തപസ്സിരിപ്പാണ്

തപസ്സിരിക്കാൻ താമരമിഴിയിൽ വിളിച്ചതാരാണ്
അവളെ വിളിച്ചതാരാണ്
കഴിഞ്ഞ ജന്മം കണ്മണിയിവിടെ കടന്നതാണല്ലോ
പിന്നെ പിരിഞ്ഞതില്ലല്ലോ
എന്നുമെന്നും വാഴുമിവിടേ പണ്ടേ
കണ്ടൊരു പെണ്ണല്ലോ (2)

വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ (2)
മനസ്സിലെന്താണ് - നിൻ മനസ്സിലെന്താണ്
വെളുക്കുവോളം കണ്ട കിനാക്കൾ മനസ്സിലുണ്ടല്ലോ
എൻ മനസ്സിലുണ്ടല്ലോ (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Velutha penne

Additional Info

അനുബന്ധവർത്തമാനം