എന്തിനിത്ര പഞ്ചസാര

എന്തിനിത്ര പഞ്ചസാര 
പുഞ്ചിരിപ്പാലിൽ
തങ്കം പുഞ്ചിരിപ്പാലിൽ
തങ്കം പുഞ്ചിരിപ്പാലിൽ (2)

എന്തിനിത്ര കുങ്കുമം നീ 
പൂങ്കവിളിണയിൽ പൂശി - നിൻ
പൂങ്കവിളിണയിൽ പൂശി
കാതിൽ വീഴും വാക്കിലെന്റെ 
കാണാക്കുയിലിൻ ഗാനം - ഏതോ
കാണാക്കുയിലിൻ ഗാനം (2) 

എന്തിനിത്ര പഞ്ചസാര 
പുഞ്ചിരിപ്പാലിൽ
തങ്കം പുഞ്ചിരിപ്പാലിൽ
തങ്കം പുഞ്ചിരിപ്പാലിൽ 

കാണും നേരം നിന്നോടു ചൊല്ലാൻ
കരുതീ പല പല കാര്യം
ഞാൻ കരുതീ പല പല കാര്യം
നേരിൽ നിന്നെ കണ്ട നേരം
നെഞ്ചിനു വല്ലാത്ത നാണം - എൻ
നെഞ്ചിനു വല്ലാത്ത നാണം

എന്തിനിത്ര പഞ്ചസാര 
പുഞ്ചിരിപ്പാലിൽ
തങ്കം പുഞ്ചിരിപ്പാലിൽ
തങ്കം പുഞ്ചിരിപ്പാലിൽ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthinithra panchasara

Additional Info

അനുബന്ധവർത്തമാനം