ഹാലു പിടിച്ചൊരു
ഹാലു പിടിച്ചൊരു പുലിയച്ചൻ
പുലി വാലു പിടിച്ചൊരു നായരച്ചൻ
നടുവിലു നട്ടം തിരിഞ്ഞു നമ്മളു
ഹലാക്കിലായീ ചങ്ങാതി (2)
(ഹാലു പിടിച്ചൊരു . . .)
ചുറ്റണു ചീറ്റണു പുലിയച്ചൻ
ആ ചീറി നിൽക്കണു നായരച്ചൻ (2)
തെക്കു വടക്കു കൂട്ടിൽ നടന്നൊരു
മുക്കിലിരിക്കണു പുലിയച്ചൻ
ഒരു മുക്കിലിരിക്കണു പുലിയച്ചൻ
(ഹാലു പിടിച്ചൊരു . . )
കാട്ടിൽ നടന്നൊരു പുലിയച്ചൻ
തൻ വീട്ടിലിരുന്നൊരു നായരച്ചൻ (2)
അരികിൽ ചെന്നാൽ നമ്മളെ
ബിരിയാണിയാക്കും പുലിയച്ചൻ
ബിരിയാണിയാക്കും പുലിയച്ചൻ
(ഹാലു പിടിച്ചൊരു... )
പാഞ്ഞു നടക്കുണു പുലിയച്ചൻ
തൻ പല്ലിളിക്കണു പുലിയച്ചൻ (2)
എല്ലാ ഗതിയും മുട്ടി പോയാൽ
പുല്ലു തിന്നുക പുലിയച്ചോ
ഇത് നല്ലതല്ലാ നായരച്ചോ
(ഹാലു പിടിച്ചൊരു . . . )
നായരെ തിന്നും നരിയച്ചൻ - ഈ
നരിയെ തിന്നും നായരച്ചൻ
നരിയേം നായരേം ഒന്നിച്ചു തിന്നും
നാവു വളർന്നോരമ്മച്ചീ (2)
തൻ നാവു വളർന്നോരമ്മച്ചീ
(ഹാലു പിടിച്ചൊരു . . )