കൊച്ചപ്പൻ

Kochappan

പുലിവാല് കൊച്ചപ്പന്‍ എന്ന് അറിയപ്പെടുന്ന ഇദ്ദേഹം, നായര് പിടിച്ച പുലിവാല്‍, നീലക്കുയില്‍, രാരിച്ചന്‍ എന്ന പൌരന്‍ ലൈല മജ്നു തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വക്കീൽ ആയിരുന്നു എങ്കിലും കോടതിയിൽ അപൂർവമായേ പോയിരുന്നുള്ളൂ. എറണാകുളം സൗത്തിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ കൊച്ചപ്പൻ ആൻഡ് ചന്ദ്രൻ അഡ്വക്കേറ്റ്സ് എന്ന സ്ഥാപനം തുടങ്ങിയെങ്കിലും ചന്ദ്രൻ പോണ്ടിച്ചേരിയിലേക്കു പോയി. അതോടെ സ്ഥാപനവും നിർത്തി. ചന്ദ്രൻ പോണ്ടിച്ചേരി ലോസെക്രെട്ടറി ആയി റിട്ടയർ ചെയ്തു. അക്കാലത്തു സത്യൻ, നേശൻ, അടൂർ ഭാസി, ഭാസ്കരൻ മാസ്റ്റർ, ഗോവിന്ദൻ കുട്ടി, എന്നിവരൊക്കെ കൊച്ചപ്പേട്ടന്റെ വീട്ടിലെ നിത്യ സന്ദര്ശകര് ആയിരുന്നു.

പിൽക്കാലത്ത് ഹിൽപാലസ് ഗവണ്മെന്റ് ഏറ്റെടുത്തപ്പോൾ റിസീവർ ആയി നിയമിച്ചത് കൊച്ചപ്പേട്ടനെ ആയിരുന്നു.

അവലംബം : ശശികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്      പ്രൊഫൈൽ ചിത്രം: മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്