ആശാദീപം
Actors & Characters
Actors | Character |
---|---|
ചന്ദ്രൻ | |
ജയന്തി | |
ശാന്ത | |
ശേഖരൻ | |
വിക്രമൻ | |
സരള | |
പണിക്കർ | |
ഭാനുവമ്മ | |
ലക്ഷ്മിയമ്മ | |
പപ്പുപിള്ള | |
പങ്കൻ | |
പോസ്റ്റ് മാസ്റ്റർ | |
ശേഖറിന്റെ ബാല്യം | |
ചന്ദ്രന്റെ ബാല്യം | |
വാദ്ധ്യാർ |
കഥ സംഗ്രഹം
കീഴ്പ്പടം കുമാരൻ നായരാണ് ‘കെ. ആർ. കുമാർ’ എന്ന പേരിൽ നൃത്തസംവിധാനം നിർവ്വഹിച്ചത്. അക്കാലത്ത് മദ്രാസിൽ നൃത്തസംവിധായകനായിട്ടു കഴിഞ്ഞുകൂടുകയായിരുന്നു ഇദ്ദേഹം . “വീശി പൊൻ വല’ എന്ന പദ്മിനിയുടെയും കൂട്ടരുടേയും നൃത്തം അക്കാലത്തെ ശ്രദ്ധയാർജ്ജിച്ച ‘’സിനിമാറ്റിക് ഡാൻസ്‘ ആയിരുന്നു. ‘ആർ. ഗണേഷ്’ എന്ന പേരിൽ അഭിനയിച്ച തമിഴ് നാട്ടുകാരൻ പിന്നീട് ‘ജെമിനി ഗണേശൻ’ എന്ന പേരിൽ അറിയപ്പെട്ടു. ഈ സിനിമ നിർമ്മിച്ചവർ കൂട്ടു പിരിഞ്ഞ് പിൽക്കാലത്ത് വൻപൻ പ്രൊഡ്യൂസേഴ്സ് ആയി-എം ഓ ജോസഫും ജെ. ഡി. തോട്ടാനും.
ധനികനായ പണിക്കർക്ക് പാവപ്പെട്ട വിധവായായ ലക്ഷ്മിയമ്മ സഹോദരിയായുണ്ട്. ലക്ഷ്മിയമ്മ മക്കളായ ചന്ദ്രനേയും ശാന്തയേയും പുലർത്താൻ പാടുപെടുന്നുണ്ട്. പണിക്കരുടെ ഭാര്യ ഭാനുവമ്മയാകട്ടെ ഇവരെ കണ്ണു കണ്ടു കൂടാത്ത സ്വഭാവക്കാരിയാണ്. പണിക്കരുടെ മകനായ ശേഖരൻ അനുസരണയില്ലാത്തവനാണ്, ചീട്ടുകളിയും സ്ത്രീസേവയുമാണ് അവന്റെ വിനോദം. അമ്മാവൻ സഹായിച്ചെല്ലിങ്കിലും ചന്ദ്രൻ ബി എല്ലിനു പഠ്യ്ക്കാൻ ചേർന്നു. ശേഖരനെ നന്നാക്കിയെടുക്കാൻ കല്യാണം കഴിപ്പിക്കുക തന്നെ എന്ന് പണിക്കർ തീരുമാനിച്ചു. അവനാകട്ടെ വിക്രമൻ എന്ന് സൂത്രക്കാരന്റേയും ജയന്തി എന്ന നർത്തകിയുടേയും പിടിയിലാണ്. മദ്യപാനിയുമായ അവനു പെണ്ണു കിട്ടാൻ പ്രയാസം. ചന്ദ്രൻ അറിയാതെ ശാന്തയെ ശേഖരനുമായി കല്യാണം കഴിപ്പിച്ചു പണിക്കരും ഭാര്യയും. അവൻ അന്നിട്ടും നന്നായില്ല. പണമെല്ലാം ജയന്തി കയ്ക്കലാക്കി. ഗർഭിണിയായ ശാന്തയെ ക്ഷയരോഗമാണെന്ന് കുറ്റം പറഞ്ഞ് ആട്ടിപ്പുറത്താക്കിയപ്പോൽ ചന്ദ്രൻ അവളെ കൂട്ടിക്കൊണ്ടു പോയി. ചന്ദ്രൻ സ്ഥലത്തെ പോസ്റ്റ് മാസ്റ്റരുടെ മകൾ സരളയുമായി പ്രണയത്തിലാണ്. ബി എൽ പാസ്സായ ചന്ദ്രൻ സരളയെ വിവാഹം ചെയ്യുന്ന ദിവസം ശേഖരന്റെ കടക്കാർ അവന്റെ വീട് ജപ്തി ചെയ്തു, ഭാനുവമ്മയ്ക്ക് ലക്ഷ്മിയമ്മ അഭയമേകി. വിക്രമന്റേയും ജയന്തിയുടെയും കുടിലപ്രവർത്തികൾ മനസ്സിലാക്കിയ ശേഖരൻ വിക്രമനുമായി ഏറ്റുമുട്ടി, വിക്രമൻ കൊല്ലപ്പെട്ടു. പക്ഷേ ഇതിനിടയ്ക്ക് വിക്രമന്റെ ആൽക്കാർ ഭാനുവമ്മയെ കൊലപ്പെടുത്തിയിരുന്നു. ജയിലിൽ പോകുന്ന ശേഖരനു വേണ്ടി ശാന്ത കാത്തിരിക്കാമെന്നു പറയുമ്പോൽ ശേഖരന്റെ ഹൃദയത്തിൽ ‘ആശാദീപം’ കൊളുത്തപ്പെട്ടു.