മാരിവില്ലൊളി വീശി

 

മാരിവില്ലൊളി വീശി വന്നൊരെൻ
മാനസാനന്ദദായകാ
മാമകാശതൻ വീണയിൽക്കൂടി
മൗനഗാനങ്ങൾ പാടിനീ

ജീവിതാനന്ദ കന്ദളങ്ങളാൽ
പാവനപ്രഭ തൂകി നീ
മായുകില്ല നീ മായുകില്ല നീ
മാമകാശയിൽ എന്നുമേ

സ്നേഹദീപം കൊളുത്തി ഞാനെന്റെ
മോഹമാം മണികോവിലിൽ
ബാഷ്പധാരയാൽ പ്രേമപൂജയ്ക്കു
പുഷ്പമാലയൊരുക്കി ഞാൻ

കാത്തിരുന്നു ഞാൻ ദേവാ നിന്നുടെ
കാലടിസ്വരം കേൾക്കുവാൻ
വന്നതില്ല നീ വന്നതില്ല നീ
ജീവിതാനന്ദ ദായകാ…… 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarivilloli veeshi

Additional Info