കണ്മണി വാവാവോ
കണ്മണി വാവാവോ പൊന്മകനേ
അമ്മതന്‍ തങ്കക്കുടമേ
കണ്മണി വാവോ (2)
നിറുകയില്‍ പുല്‍കാന്‍ നിന്നച്ഛനുടനെ
നിറകണ്ണായ് വരുമേ
ചിരിതൂകും ചുണ്ടില്‍ ചുംബനം തരുമേ
വിരിയുന്ന കയ്യില്‍ പമ്പരം തരുമെ
അമ്മതന്‍ ആനന്ദ വെണ്ണിലാവേ
കണ്മണീ നീയുറങ്ങു
കണ്മണീ വാവോ
കണ്മണി വാവാവോ പൊന്മകനേ
അമ്മതന്‍ തങ്കക്കുടമേ
കണ്മണി വാവോ
അമ്മതന്‍ കണിയേ അമ്മാവനിണയായ് (2)
വലിയോനായ് തീരുമ്പോള്‍
വാനോളം പുകള്‍ നേടി വിനയമാം കുട ചൂടി
വളരാനായ് അമ്മതന്‍ ഉമ്മനേടി
കണ്മണീ നീയുറങ്ങൂ
കണ്മണീ വാവോ
കണ്മണി വാവാവോ പൊന്മകനേ
അമ്മതന്‍ തങ്കക്കുടമേ
കണ്മണി വാവോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanmani vavavo
Additional Info
ഗാനശാഖ: