ജീവിതം ഈ വിധമേ

 

ജീവിതം...  ഈവിധമേ
ജനിയും മൃതിയും പാരിന്‍ നിയമം
ജീവിതമീ വിധമേ
ജനിയും മൃതിയും പാരിന്‍ നിയമം
ജീവിതമീവിധമേ

മറന്നു തനയന്‍ മാനവധര്‍മ്മം
പിടഞ്ഞു നീറി പിതാവിന്‍ ജന്മം
ജീവനു ദാഹം തീര്‍ക്കാത്തവനേ (2)
തൂകരുതിനി നീ ചിതയില്‍ കണ്ണീര്‍
ഫലമെന്തിനി നാളേ

ജനനത്താലെ ആശകളിവിടെ
മരണത്താലേ നിരാശയവിടേ
ജനനത്താലേ. . . 
നാശം തേടും മൂഢനു പാരില്‍ (2)
വേശ്യാവലയം ആശാനിലയം
ജീവിതമീവിധമോ. . . .   

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitham ee vidhame

Additional Info