ഘണ്ടശാല വെങ്കടേശ്വര റാവു
ഘണ്ഡശാല എന്ന ഘണ്ഡശാല വെങ്കിടേശ്വര റാവു 1922 ഡിസംബർ 4 നു ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിൽ ജനിച്ചു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, അതിലേറേ ഗാനങ്ങൾ തെലുങ്ക്, തമിഴ്, മലയാളം, തുളു, ഹിന്ദി ഭാഷകളിൽ പാടി. സീതാരാമ ജനനം‘ എന്ന ചിത്രത്തിൽ കോറസ് പാടിയാണ് അഭിനയിച്ചാണ് സിനിമാഗാനരംഗത്തേക്ക് പ്രവേശനം. ആദ്യമായി സംഗീതം നൽകിയത് ‘ ലക്ഷമ്മ’ എന്ന ചിത്രത്തിനു വേണ്ടിയാണെങ്കിലും ഒരു ചിത്രത്തിലെ എല്ലാ ഗാനത്തിനും സംഗീതം നൽകുന്നത് ‘മനദേശം’ എന്ന ചിത്രത്തിനാണ്. ‘അമ്മ’ എന്ന സിനിമയിലെ ‘ഉടമയും എളിമയും’ എന്ന ഗാനം പാടിയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ജീവിതനൗക’, ‘അമ്മ’,’ആത്മസഖി’, ലോകനീതി’‘ആശാദീപം’, ‘നാട്യതാര’ എന്നീ മലയലാള ചിത്രങ്ങളിൽ ഘണ്ഡശാല ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
1942 ലെ ക്വ്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത്, ആലിപ്പൂർ ജയിൽ അടക്കപ്പെട്ടിട്ടുണ്ട്. 1974 ഫെബ്രുവരി 4 ന് അമ്പത്തി രണ്ടാം വയസ്സിൽ മദിരാശിയിൽ വച്ച് ഘണ്ഡശാല നിര്യാതനായി.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം ലോകമേ കാലം | ചിത്രം/ആൽബം ആത്മസഖി | രചന തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ | സംഗീതം ബ്രദർ ലക്ഷ്മൺ | രാഗം | വര്‍ഷം 1952 |
ഗാനം പാവനം പാവനം | ചിത്രം/ആൽബം അമ്മ | രചന പി ഭാസ്ക്കരൻ | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1952 |
ഗാനം ഉടമയും എളിമയും | ചിത്രം/ആൽബം അമ്മ | രചന പി ഭാസ്ക്കരൻ | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1952 |
ഗാനം നീണാൾ വാണീടും | ചിത്രം/ആൽബം അമ്മ | രചന പി ഭാസ്ക്കരൻ | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1952 |
ഗാനം സ്നേഹമേ ലോകം | ചിത്രം/ആൽബം ലോകനീതി | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1953 |
ഗാനം കർമ്മഫലമേ | ചിത്രം/ആൽബം ആശാദീപം | രചന പി ഭാസ്ക്കരൻ | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1953 |
ഗാനം പാടു പാടു ഭാസുരമായ് | ചിത്രം/ആൽബം നാട്യതാര | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1955 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|