നീണാൾ വാണീടും

 

പാവനം. . . പാവനം. . മാതാവേ
നീണാൾ വാണീടും നിൻത്യാഗദീപം
മാതാവേ..  എൻ മാതാവേ (2)
ജന്മത്താൽ പരിപാവന ജീവിത-
ധനമേകും മമമാതാവേ (2)
ഉയിരേകും മമമാതാവേ (2) പൊൻ-
ഉടലേകും മമ മാതാവേ
നീണാൾ വാണീടും നിൻത്യാഗദീപം
മാതാവേ..  എൻ മാതാവേ

മരണം വരെയും പൊന്മകനുയരാൻ (2)
തണലായ് നിത്യം ത്യാഗച്ചിതയിൽ
കനലായ്  വേവും മാതാവേ (2)  ഈ-
യുലകിൽ പൊരുളാം മാതാവേ
നീണാൾ വാണീടും നിൻത്യാഗദീപം
മാതാവേ..  എൻ മാതാവേ
പാവനം നിൻ സേവനം മാതാവ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neenaal vaaneedum

Additional Info

Year: 
1952

അനുബന്ധവർത്തമാനം