അരുമസോദരാ

 

അരുമസോദരാ..... 
വിദ്യയും ബിരുദവും ആര്‍ന്നു നീ
ഒരുപെണ്മണിതന്‍ ഷോക്കുകണ്ടു
ഷാക്കു തട്ടി നില്‍ക്കയോ
പെണ്മണിതന്‍ ഷോക്കുകണ്ടു 
ഷാക്കുതട്ടി നില്‍ക്കയോ
ലാല്ലലാ ലല്ലാലലാ ലാല്ലലാ ലല്ലാലലാ

മയങ്ങാതെ സഖിയേ.. 
പുരുഷജാതി ഏവമേ
പൊടിമീശയാല്‍ കണ്‍വീശലാല്‍ 
വലവീശിടുന്നു നമ്മളേ
മീശയാല്‍ കണ്‍വീശലാല്‍ 
ലാല്ലലാ ലല്ലാലലാ ലാല്ലലാ ലല്ലാലലാ

സഹജരേ ഇതു ലോകഗതിയേ.....
വനിതാമണികള്‍ ബോധമിതോ
ഇന്നുനാം എല്ലാരുമായ് ഉല്ലാസമായ് ചേര്‍ന്നീടുക (2)
പാടുക കളിയാടുക ഈ വേളയെക്കൊണ്ടാടുക (2)
ലാല്ലലാ ലല്ലാലലാ ലാല്ലലാ ലല്ലാലലാ 
ലാല്ലലാ ലല്ലാലലാ ലാല്ലലാ ലല്ലാലലാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aruma sodaraa