ആനന്ദ സുദിനമിതേ

 

ആനന്ദ സുദിനമിതേ... ആനന്ദ സുദിനമിതേ
മോഹന യൌവനം സൌരഭം വീശിടും ദിനമേ (2)
താരുണ്യത്തിന്‍ പനിനീര്‍ മലരില്‍
പരിമളം മാഞ്ഞിടും നാളെ (2)
ആനന്ദ സുദിനമിതേ ആനന്ദ സുദിനമിതേ

ലലാലാലാ... ലലാലാലല
അണിയണിചേര്‍ന്നു ആനന്ദമാര്‍ന്നു
അണയുക നമ്മള്‍ ദൂരെ (2)
മാഞ്ഞിടും നാളെ മഴവില്ലുപോലെ
മാനവയൌവനമാകേ (2)
ആനന്ദ സുദിനമിതേ ആനന്ദ സുദിനമിതേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aanandasudinamithe