പൊന്‍തിരുവോണം വരവായ്

 

ഹാ പൊന്‍തിരുവോണം വരവായ്
പൊന്‍തിരുവോണം (2)
സുമസുന്ദരിയായ് വന്നണഞ്ഞു 
പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം വരവായ്
പൊന്‍തിരുവോണം

മാബലിതന്‍ മോഹനമാം 
പൊന്‍കൊടിപോലെ
ചാഞ്ചാടീടുന്നു പാടങ്ങളില്‍ 
ചെങ്കതിര്‍ ചാലേ
മലയാളമിതിന്നുത്സവമാം 
പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം വരവായ്
പൊന്‍തിരുവോണം

ഹാ പൂങ്കുടചൂടി പൂക്കളംതോറും 
വന്നു മാവേലി മന്നന്‍ (2)
നീ പാടുക പൈങ്കിളി (2)
ആനന്ദക്കതിര്‍ ചൂടി (2)
ആഹാ - വരികയായ് (2)
ഉണരൂ തൂമുല്ല മലരേ (2)
ഹാ പൂങ്കുടചൂടി പൂക്കളംതോറും 
വന്നു മാവേലി മന്നന്‍ (2)

ഹാ വന്നു പോയ് തിരുവോണം
നാം പാടുക മോഹനഗാനം (2)
മാവേലി......
മാവേലിമന്നനു സ്വാഗതമോതിടാം 
ഗാനം പാടാം പാടാം മനോഹര ഗാനം
പൊന്‍തിരുവോണം വരവായ്
പൊന്‍തിരുവോണം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pon thiruvonam

Additional Info

Year: 
1952

അനുബന്ധവർത്തമാനം