ചുരുക്കത്തില്‍ രണ്ടുദിനം

 

ചുരുക്കത്തില്‍ രണ്ടുദിനം കൊണ്ടാനാട്ടിലെന്റെ
കറക്കത്തില്‍ കണ്ടതെല്ലാം ചൊല്ലിടാം 
ഞെട്ടണം ആ മദിരാശിപ്പട്ടണത്തില്‍ 
ചെന്നുപെട്ടാല്‍
കാറുകളനവധി ജോറില്‍ പായുന്നു - ഒട്ടേറെക്കൂറ്റന്‍
ലോറികള്‍ ബസ്സുകള്‍ വേറെയുമോടുന്നൂ

തിടുക്കത്തില്‍ പലജനം റോട്ടില്‍ കൂട്ടമായി
നടക്കുന്നുണ്ടടിക്കടിയെപ്പോഴും
കൊട്ടകകള്‍ റേഡിയോവിന്‍ പെട്ടികള്‍പോല്‍ കെട്ടിടങ്ങള്‍
മണ്ടയില്‍ നല്ലൊരു കമ്പിയിണക്കീടും  എലെക്ട്രിക്കിന്റെ-
വണ്ടികളനവധി മണ്ടിനടക്കുന്നു

എനിക്കെന്റെ നാണീ മേല ചൊല്ലാന്‍ നല്ല നല്ല
ചരക്കുകള്‍ ഇരിക്കുന്ന ഷാപ്പുകള്‍
സോപ്പുചീപ്പു കണ്ണാടിയും കാപ്പുകള്‍ പൊന്‍കോപ്പുകളും
ശീട്ടുകളും പാട്ടുപെട്ടിയും കൂടാതെ
പട്ടുശീട്ടികളും ചേലകളുമേ

തിരക്കുന്നു കടകളില്‍ നീളെ ജനം വന്നു
തിരക്കുന്നു കൊടുക്കുന്നു വാങ്ങുന്നു
വെയിലു തെല്ലൊന്നാറിയെങ്കില്‍
സ്റ്റൈലിലെത്തും ജനം ബീച്ചില്‍
അയ്യയ്യയ്യേ ബീച്ചിലെ വിശേഷങ്ങള്‍ 
വയ്യെനിക്കോതാന്‍
അയ്യയ്യയ്യേ എന്തൊരു ഘോഷങ്ങൾ
കൂട്ടം കൂടും പലപല വേഷക്കാരുടെ നടുവില്‍
ബഹുരസവടിവില്‍ ലപ്പടി തപ്പടി ചെപ്പടി
ഇരുട്ടടി കണ്ണടി പോക്കറ്റടി
കണ്ടെടി ഞാന്‍ പൊന്നേ. . . 

(അവിടെയാണു രസം . . )

നല്ല നല്ല.. സ്യൂട്ടും നല്‍ഹാറ്റും ബൂട്ടീസും ധരിച്ചുള്ള 
ചേട്ടന്മാരെത്തുന്നു..  ഓരോരോ
ചേട്ടന്മാരെത്തുന്നു..  മൂളി-
പ്പാട്ടുമായ് കാറ്റേറ്റുലാത്തുമ്പം പെട്ടെന്നു
നോട്ടം പിഴക്കുന്നു അവര്‍ തിരനോട്ടം നടത്തുന്നു

(അപ്പോഴോ. . )

പൊന്നില്‍ക്കുളിച്ചു കളിച്ചു ചിരിച്ചോരോ
പെണ്ണുങ്ങളെത്തുന്നു -രസികന്‍
പെണ്ണുങ്ങളെത്തുന്നു -അവര്‍
കണ്ണിൻ കവണവലിച്ചു പിടിച്ചിട്ട്
കല്ലെറിഞ്ഞീടുന്നു ചിലരെ കല്ലെറിഞ്ഞീടുന്നു

(എന്നിട്ട്. . )

അരയന്നനടയൊന്നു കാട്ടുന്നതുനേരം
കരമീശവച്ച ചിലര്‍ കൂടുന്നു
അപ്പോഴേക്കും രസം മൂത്തു ഹി ഹി ഹി ചിരിക്കുന്നു
എങ്ങിനെ ചൊല്ലുന്നെന്നുടെ തങ്കമേ
ഇങ്ങനെ പല സംഗതിയുണ്ടിഹ നിന്നോടുരച്ചീടാന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Churukkathil randu dinam

Additional Info

Year: 
1952

അനുബന്ധവർത്തമാനം