അമ്മതാൻ പാരിൽ ആലംബമേ

 

അമ്മതാൻ പാരിൽ ആലംബമേ
സ്നേഹ മണിദീപമേ
എന്നെന്നും എല്ലാർക്കുമേ 
(അമ്മതാൻ. . )

ഉലകത്തിൻ ആനന്ദ താരമേ ദയാ-
നിലയമാം വാത്സല്യ സാരമേ...സ്നേഹ-
മധുരമന്ത്രം എന്നമ്മാ... എന്നമ്മാ
(അമ്മതാൻ. . )

പിഞ്ചു കണ്മണിയുമ്മക്കായ് കരയുന്നേരം
കൊഞ്ചും വിളിയായ് പൊങ്ങി 
നെഞ്ചിലലിയും മന്ത്രം...
ആ പുണ്യ നാമം - ഹാ നവശാന്തി മന്ത്രം

അമ്മതാൻ പാരിൽ ആലംബമേ
സ്നേഹ മണിദീപമേ
എന്നെന്നും എല്ലാർക്കുമേ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammathaan paaril

Additional Info

Year: 
1952

അനുബന്ധവർത്തമാനം