സ്നേഹമേ ലോകം

സ്നേഹമേ ലോകം മനുജാ, സ്നേഹമേ ലോകം
ജീവിതാനന്ദം തരുമീ സ്നേഹമേ ലോകം
മനുജാ സ്നേഹമേ ലോകം

അന്യനായ് തൻ നേട്ടമെല്ലാം
സംത്യജിച്ചിടും മഹത്താം സ്നേഹമേ ലോകം
മനുജാ സ്നേഹമേ ലോകം

മാന്യനായ് വൻ മേടയേറി
വാണിടും കാലേ മനുജാ
സ്നേഹിതന്മാരെ മറന്നാൽ
പാപമേ പാപം മനുജാ
താപമേ താപം--- മനുജാ, താപമേ താപം

കൈകൾ നീട്ടി വാങ്ങിയോൻ
നൽകിയേ തീരൂ നാളെ
നീതിതൻ കണ്ണിൽപ്പെടും നീ
ദീനനാത്തീരും മനുജാ ദീനനായ്ത്തീരും മനുജാ
ദീനനായ്ത്തീരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehame Lokam