ലോകനീതി
Actors & Characters
Actors | Character |
---|---|
ഭാസി | |
ശ്യാമള | |
ശോഭന | |
ഗോപി | |
ദേവകിയമ്മ | |
മീനാക്ഷി | |
പപ്പുവാശാൻ | |
നാണുപ്പണിക്കർ | |
വാദ്ധ്യാർ | |
ശങ്കരൻ | |
വേലു | |
ഭാസിയുടെ അച്ഛൻ | |
ഇൻസ്പെക്ടർ | |
വൈദ്യൻ | |
ഡോക്ടർ | |
വൃദ്ധൻ | |
വേലക്കാരൻ | |
എഞ്ജിനീയർ | |
വേലക്കാരൻ | |
ജാനു | |
ഡോക്ടറുടെ ഭാര്യ | |
ഗോപിയുടെ ബാല്യം | |
ശോഭനയുടെ ബാല്യം | |
ശ്യാമളയുടെ ബാല്യം | |
Main Crew
കഥ സംഗ്രഹം
“ഒരു വിക്രമാദിത്യൻ കഥ’ എന്നാണ് സിനിക്ക് വിശേഷിപ്പിച്ചത്. “നാണുപ്പണിയ്ക്കരുടെ ഭാഗമഭിനയിച്ച നാണുക്കുട്ടന്റെ നേരേ കേരളത്തിലെ ചലച്ചിത്രപ്രേമികൾ കർശനമായ വല്ല നടപടിയുമെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അഭിനയത്തിന്റെ ഹരിശ്രീയറിയാത്ത നൂറുശതമാനം കോപ്പിരാട്ടിക്കാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ഇന്ത്യൻ ഭരണഘടനാനിയമസംഹിതയിൽ വല്ല പ്രത്യേക വകുപ്പുമുണ്ടോ?” എന്നും സിനിക്ക് ചോദിച്ചു. സിനിമാ അവസാനിച്ചപ്പോൾ “സാധുപ്രേക്ഷകനു പതിനാറായിരത്തിലധികം അടി നീളമുള്ള ഈ യാതനയിൽ നിന്നും രക്ഷ കിട്ടുകയും ചെയ്തു” എന്നും എഴുതി അദ്ദേഹം. ദക്ഷിണാമൂർത്തി ഹിന്ദി ട്യൂണുകൾ അനുകരിക്കുക അല്ലാതെ സ്വന്തമായി സംഗീതം നൽകിത്തുടങ്ങി ഈ സിനിമയോടു കൂടി.
ദേവകിയുടെ ഭർത്താവ് മരിച്ചു, കുട്ടികളാായ ഭാസിയെയും ശ്യാമളയേയും തീറ്റിപ്പോറ്റാൻ അവരുടെ സഹോദരനായ നാണുപ്പണിക്കർ സഹായമൊന്നും ചെയ്യുന്നില്ല. ഭർത്താവ് പണ്ട് നൽകിയ പണം കൊണ്ടാണ് നാണുപ്പണിക്കർ കടത്തിൽ നിന്നും രക്ഷപെട്ടത്. ഇന്ന് ചതിയും വഞ്ചനയും കൊണ്ട് അദ്ദേഹം പണക്കാരനും നാട്ടു പ്രമാാണിയുമാണ്. ദേവകിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്ത് പപ്പുവാശാൻ നാണുപ്പണിക്കരോട് പകവീട്ടാൻ അടുത്തു കൂടിയിട്ടുണ്ട്. അടുത്തുള്ള സ്കൂൾമാസ്റ്ററുടെ മകൾ ശോഭനയുമായി ഭാസിയ്ക്ക് അടുപ്പമുണ്ട്. നാണുപ്പണിക്കരുടെ മകൻ ഗോപി പഠിച്ച് പരിഷ്കാരിയായി, ധൂർത്തനുമാണിയാൾ. ശ്യാമളെയയാണ് അയാൾ വധുവായി സ്വീകരിച്ചത്. ശ്യാമള അതോടെ അഹങ്കാരിയായി; അമ്മയേയും ഭാസിയേയും മറന്നു. ഭാസി ശോഭനയെ വിവാഹം ചെയ്തു. ശോഭനയുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ വാദ്ധ്യാർ മീനാക്ഷി എന്ന കുടിലചിന്താഗതിക്കാരിയെ വിവാഹം ചെയ്തിരുന്നു. പട്ടിണിയിലായ ഭാസിയും ശോഭനയും കുഞ്ഞും കഷ്ടിച്ചാണ് ജീവിതം പോറ്റുന്നത്. സഹായത്തിനപേക്ഷിച്ചപ്പോൾ ശ്യാമള അവരെ ആട്ടിപ്പുറത്താക്കുകയാണുണ്ടായത്. പാറപൊട്ടിക്കുന്ന ജോലി എടുത്ത ഭാസിയ്ക്ക് അവിടുത്തെ അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടു. ഇതറിഞ്ഞ ദേവകി ഹൃദയസ്തംഭനത്തോടെ മരിച്ചു. ഗോപിയും ശ്യാമളയും ധൂർത്തു കാരണം കടക്കാരായി, അച്ചന്റെ സമ്പത്ത് തീർത്തിരുന്നു. ഉള്ള സ്വത്ത് പപ്പുവാശാന്റെ പേരിൽ എഴുതിക്കൊടുത്ത് കടക്കാരിൽ നിന്നും രക്ഷപെടാമെന്ന് വിചാരിച്ചു അവർ. കണ്ണില്ലാത്ത ഭാസിയോടും കുഞ്ഞിനോടുമൊപ്പം തെരുവിൽ അലഞ്ഞ ശോഭനയ്ക്ക് തന്റെ കുഞ്ഞിനെ കാണാതാവുക എന്ന ദുർഘടവും വന്നു കൂടി.ഇതിനിടയ്ക്ക് നാണുപ്പണിക്കർ സ്കൂൾ വാർഷികാഘോഷവേളയിൽ വാദ്ധ്യാരുടെ കഴുത്ത് ഞെരിച്ചതിനാൽ അയാൾ മരിച്ചു പോയിരുന്നു. നാണുപ്പണിയ്ക്കർ വാദ്ധ്യാരുടെ ഭാര്യ മീനാക്ഷിയെ കല്യാണം കഴിച്ചു നാണുപ്പണിക്കരും താമസിയാതെ മരിച്ചു. ഗോപിയും മീനാക്ഷിയും കുടില തന്ത്രങ്ങൾ മെനഞ്ഞു. കടക്കാരിൽ നിന്നും രക്ഷപെടാൻ പപ്പുവാശാനെ സമീപിച്ചു. പപ്പുവാശാൻ സ്വത്തൊക്കെ യഥാർത്ഥ അവകാശി ഭാസിയുടെ കുടുംബത്തിന്റേതാണെന്ന് തെളിയിച്ചു. ഹൃദയാലുവായ ഒരു ഡോക്ടർ ഭാസിയുടെ കണ്ണ് ശസ്ത്രക്രിയ ചെയ്തു, കാഴ്ച തിരിച്ചു കിട്ടി. നഷ്ടപ്പെട്ട കുഞ്ഞിനേയും വീണ്ടെടുത്തു അദ്ദേഹം. ഗോപിയും ശ്യാമളയും മാപ്പിരന്ന് ഭാസിയുടെ കാൽക്കൽ വീണു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
Poster image |