പാടുന്നു പാടുന്നു ഞങ്ങള്‍

 

പാടുന്നു പാടുന്നു ഞങ്ങള്‍
പാരില്‍ കൂടുന്ന താപങ്ങള്‍ തീരാന്‍
സ്വര്‍ണ്ണം വിളയുന്ന മണ്ണില്‍
ഒരു പുണ്യത്തിടമ്പായ് പിറന്നേ
സ്വര്‍ഗ്ഗം വിരിയുന്ന മണ്ണില്‍
ഒരു സ്വപ്നത്തിടമ്പായ് പിറന്നേ
കയ്യിലമൃതക്കുടവും കൊണ്ട്
കല്പവൃക്ഷങ്ങള്‍ തടവും
ഇപ്പുണ്യനാട്ടിലെ മക്കള്‍ 
വയര്‍വറ്റിക്കരയുകയെന്നോ
ഇല്ലിതു കേള്‍ക്കുകയില്ല 
തെല്ലുമിങ്ങെഴും മംഗലമല്ല
പുല്ലുപാടത്തിന്‍ മാറില്‍ 
കേള്‍ക്കുമല്ലലിന്‍ പാഴ്വിളി മാറ്റാന്‍
പാടുന്നു പാടുന്നു ഞങ്ങള്‍
പാരില്‍ കൂടുന്ന താപങ്ങള്‍ തീരാന്‍

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
padunnu padunnu