കോമളമൃദുപദേ
കോമളമൃദുപദേ മധുര
കേരളകവിതേ സുലളിത...
വാടികതോറുമിതാ മധുപം
തേടുകയാണമലേ -സതതം
കാകളിപാടിയ തുഞ്ചശുകീ-
സംഗീതമാധുരി മാനസമോഹിനി
സരസപദം പരിചിൽ- പാടി നീ
കാമുകസഹൃദയഹൃദയേ കഥകളിയാടിടവേ
ശിങ്കിടിപാടുകയാണുലകിൻ
മഞ്ജിമയാകവേ മോഹിനീ
ഗാഥകൾ പാടി മുദാ സുലഭ
കാന്തിയിലാറാടീ നവമണി ഗാഥകൾ
കങ്കണകിങ്കിണിയും കനകകാഞ്ചിയുമാർന്നു നീ
മാധവമാസമലർവനി പോൽ
മാമകമുന്നിൽ വാണാലും
-ഗാഥകൾ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Komalamruthupadhe
Additional Info
ഗാനശാഖ: