കുമാരി പ്രഭ

Prabha

കോൺഗ്രസ് പ്രവർത്തകനും കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ സെക്രട്ടറിയുമായിരുന്ന ആർ കെ പിള്ളെയുടെയും ശ്രീമതിയമ്മയുടെയും മകളായി 1942 ഒക്ടോബർ 13-നു ഷിംലയിലാണ് പ്രഭ ജനിച്ചത്.

നാലാംവയസ്സുമുതൽ പ്രഭ നൃത്തമഭ്യസിച്ചു. കലാമണ്ഡലം കരുണാകരപ്പണിക്കരുടെ കീഴിലായിരുന്നു പ്രഭ ആദ്യമായി ചിലങ്കയണിയുന്നത്. പത്തുവയസ്സുമുതൽ ഗുരു ഗോപിനാഥിന്റെ കീഴിൽ കേരളനടനവും നാടൻ നൃത്തങ്ങളും പഠിച്ചു. ബോംബയിലെ പ്രശസ്തമായ ഷണ്മുഖാനന്ദ ഹാളിൽവെച്ച് നടന്ന പ്രഭയുടെ അരങ്ങേറ്റവേദിയിൽ വെച്ചുതന്നെ സിനിമയിലേക്കുള്ള അവസരം കിട്ടി.അന്ന് ഈ പരിപാടി കാണാൻ പ്രഭയുടെ അച്ഛന്റെ സുഹൃത്തായ പി ആർ എസ് പിള്ള എന്ന നിർമാതാവ് തിരുവനന്തപുരത്തുനിന്ന് വന്നിരുന്നു. അദ്ദേഹം ഒരു സിനിമ നിർമിക്കാൻ പോകുകയാണെന്നും അതിൽ ഒരു ബാലതാരത്തിന്റെ വേഷം ചെയ്യാൻ പ്രഭയെ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

അങ്ങനെയാണ് പ്രഭാകുമാരി എന്ന ബാലതാരം തിരമാല എന്ന സിനിമയിൽ അരങ്ങേറ്റംകുറിക്കുന്നത്. തിരമാലയ്ക്ക്ശേഷമാണ് ലോകനീതിയിൽ അഭിനയിക്കുന്നത്, ഇതിൽ മുത്തയ്യ പ്രഭയുടെ അമ്മവനായി അഭിനയിച്ചു. അവസാനം അഭിനയിച്ച സിനിമയാണ് ആത്മസഖി.

ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ  റെവന്യൂ സർവീസിലെ സെക്രട്ടറിയായിരുന്ന എ ബി മേനോനുമായുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു.    

പ്രൊഫൈൽ ചിത്രം, അവലംബം : എതിരൻ കതിരവന്റെ ഫേസ്ബുക്ക് പോസ്റ്റ്