ആത്മസഖി
Actors & Characters
Actors | Character |
---|
Actors | Character |
---|---|
രഘു | |
ലീല | |
ശാന്ത | |
ജമീന്ദാർ | |
മോഹൻ | |
കമല | |
മറുതാ പാച്ചൻ | |
രാജൻ | |
ഹരി | |
രാമൻ | |
ലക്ഷ്മി | |
ഇന്ദിര | |
ഡോക്ടർ | |
കല്യാണി | |
മാലിനി | |
നാടകകഥാപാത്രം | |
ജമീന്ദാർ | |
Main Crew
കഥ സംഗ്രഹം
- സത്യന്റെ ആദ്യസിനിമ.
- വീരൻ (ആകാശവാണിയിൽ ജോലി ചെയ്ത് വീരരാഘവൻ നായർ നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്), കുമാരി തങ്കം, കെ. പി. കൊട്ടാരക്കര, എൻ. ആർ. തങ്കം എന്ന ചാന്ദ്നി ഇവരുട്രെ ഒക്കെയും ആദ്യചിത്രം. മെരിലാൻഡ് സ്റ്റുഡിയോ യിൽ വച്ചെടുത്ത ആദ്യചിത്രവുമാണിത്.
- പി. ലീലയും മോത്തിയും പാടിയ “ആ നീലവാനിലെന്നാശകൾ...” അക്കാലത്തെ ഹിറ്റു പാട്ടുകളിൽ ഒന്നായിരുന്നു. പാട്ടുകൾ മിക്കതും ഹിന്ദി ഗാനങ്ങളുടെ കോപ്പികൾ. ഒരെണ്ണം കൊഞ്ചും പിറാവേ എന്ന തമിഴ് പാട്ടിന്റെ അതേട്യൂൺ.
- അന്നത്തെ രീതിയനുസരിച്ച് ഒരു അന്തർ നാടകം സിനിമയിലുണ്ട്. ‘ഭക്തകുചേല’.
- സത്യനെക്കുറിച്ച് സിനിക്ക് ഇങ്ങനെയെഴുതി .......”നായകനായ സത്യന്റെ സൌ മ്യമായമായ മുഖവും വടിവൊത്ത ആകാരവും തരക്കേടില്ല. പക്ഷേ ആ കണ്ണുകളിലിൽ ചൈതന്യമേയില്ല, മുഖത്തു വേണ്ടത്ര വികാരവും. ഇത്തരമൊരു ഒഴുക്കൻ ചിത്രത്തിൽ ഒരു പ്രതിഭയറ്റ സംവിധായകന്റെ കീഴിൽ പ്രവർത്തിച്ച ഒരു പുതിയ നടന്റെ അഭിനയം അശിക്ഷിതമെങ്കിൽ അതിനുള്ള അപരാധം മുഴുവൻ അദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ചുകൂടാ......”
- എന്നാൽ രണ്ടു നടിമാരെ പുകഴത്താാനും സിനിക്ക് മറന്നില്ല ....” സംവിധായകന്റെ ഇരുളടഞ്ഞ ഭാവനാമണ്ഡലത്തിൽ നിന്നുകൊണ്ടു തന്നെ തങ്ങ്നളുടെ നടനപാടവം കൊണ്ട് മിന്നിത്തിളങ്ങിയ രണ്ടു താരങ്ങളാണ് പങ്കജവല്ലിയും അമ്പലപ്പുഴ മീനാക്ഷിയും.”
ജമീന്ദാർ ഛന്ദ്രശേഖരൻ പിള്ള ദുഷ്ടയായ രണ്ടാം ഭാര്യ കമലത്തിന്റെ ചൊൽപ്പടിയിലാണ്. ആദ്യഭാര്യയിലെ മക്കളായ രഘുവിനോടും ലീലയോടും അവർക്ക് വിദ്വേഷം സ്വന്തം മകനും ദുർവൃത്തനുമായ മോഹനോട് അതിരറ്റ സ്നേഹം.തൊട്ടടുത്ത കുടിലിൽ ദരിദ്രരായ കല്യാണിയും മക്കൾ രാജനും ശാന്തയുമുണ്ട്. ശാന്ത ലീലയുടെ ഇഷ്ടതോഴിയാണ്, രഘുവിന്റെ കാമിനിയും. രാജനാകട്ടെ മോഹന്റെ കുടിലതകൾക്ക് കൂട്ടുനിൽക്കുന്നവനും. രഘുവിനു പഠിയ്ക്കാൻ പണം മുടക്കാൻ വിമുഖത കാട്ടുന്ന കമല മോഹന്റെ ദുർവ്യയത്തിനു പണം നൽകുന്നുണ്ട്. മെഡിക്കൽ കോളേജിൽ പോയ രഘു ശാന്തയ്ക്കെഴുതിയ കത്തുകൾ കമലം തട്ടിയെടുത്തു. ജമീന്ദാർ രഘുവിനെ വീട്ടിൽ നിന്നും പുറത്താക്കി. ലീല നൽകിയ ആഭരണങ്ങളും സുഹൃത്തായ ഹരിയുടേയും സഹപാഠിയായ ഇന്ദിരയുടേയും സഹായങ്ങ്ൻളും രഘിവിനെ തുണച്ചു, ഡോക്റ്റർ ബിരുദം നേടി. കല്യാണി മരിച്ചതോടെ ശാന്തയ്ക്ക് മോഹന്റെ ശല്യങ്ങൾ സഹിക്കേണ്ടി വന്നു. അവൾ നാടു വിട്ടു. മോഹന്റെ ലോഗ്യം കുറയ്ഞ്ഞുകയും ചെയ്തതോടെ രാജൻ റിക്ഷാ വലിച്ച് ജീവിതം പുലർത്തി. രഘുവും ഹരിയും ഇന്ദിരയും പകർച്ചവ്യാധി പിടിച്ചിടത്ത് ആതുരശിശ്രൂഷയ്ക്ക് എത്തി. പോക്കിരികളുടെ കയ്യിപ്പെട്ട് കുന്നിൻ മുകളിൽ നിന്നു ഉരുണ്ടുരുണ്ടു വീണ് ബോധരഹിതയായ ശാന്തയെ ഇന്ദിര രക്ഷിച്ചു, ആശുപത്രിയിലെ നേഴ്സായി ജോലിയും കൊടുത്തു. രഘു ഇതൊന്നും അരിയുന്നില്ല. എന്നാൽ രഘു ഇന്ദിര്യുടേറ്റ്ര്ഹായിക്കഴിഞ്ഞു എന്ന് ശാത തെറ്റിദ്ധരിച്ചു. ഇന്ദിര തന്റെ പ്രണയം രഘുവിനോട് ഉണർത്തിച്ചപ്പോൾ അവളെ ഒരു സഹോദരി ആയേ കാണാൻ പറ്റുകയുള്ളു എന്നും തന്റെ “ആത്മസഖി” മാത്രമാണേന്നും രഘു അറിയിച്ചു. ശാന്ത രഘുവിനോട് ചേർന്നു. ഇതിനിടെ രാജനുമായി വഴക്കിട്ട മോഹൻ അയാളെ കുത്തിക്കൊന്നു. കമലത്തിന്റെ സഹായത്തോടെ പോലീസിൽ നിന്നും വഴുതി നടക്കയാണ് അയാൾ. അച്ചന്റെ സേഫ് തുറന്ന് പണം മോഷ്ടിയ്ക്കുന്ന മോഹനെ കള്ളനെന്നു കരുതി വെടിവച്ചു കൊന്നു. കമലം. മകനായിരുന്നു എന്ന് അറിഞ്ഞപ്പോൾ അവൾക്ക് ഭ്രാന്തായി. ലീലയുടെ കഷ്ടകാലത്തിന് അറുതി വന്നു. പശ്ചാത്താപ വിവശനായ ജമീന്ദാർ രഘുവിനെ വീട്ടിലേക്കു വിളിച്ചു. ശാന്തയുമായുള്ള വിവാഹം നടന്നു. ഹരി ലീലയേയും വിവാഹം ചെയ്തു. അപ്പോഴേയ്ക്കും കമലത്തിന്റെ ചിത്തഭ്രമവും മാറി.