കന്നിക്കതിരാടും നാള്‍

 

കന്നിക്കതിരാടും നാള്‍ നാളെ
കണിചൂടും നാള്‍
നെല്ലിന്‍ കല്യാണനാള്‍
ഓ... നെല്ലിന്‍ കല്യാണനാള്‍
(കന്നിക്കതിരാടും. . . )

കൊയ്യും മണിക്കതിര്‍ മണിവാരിയാനന്ദമായ്
പരമാനന്ദമായ്. . 
കൊണ്ടു കളിയാടിത്തിരുമുറ്റത്തെല്ലാരുമായ്
മുറ്റത്തെല്ലാരുമായ്. . 
ഓ...........
(കന്നിക്കതിരാടും. . . )

കൂടിയുല്ലാസമായ് പാടിയെല്ലാരുമായ്
ഓടിച്ചെല്ലാമിനി
ഓ... ഓടിച്ചെല്ലാമിനി
നമ്മള്‍ പകലാകെ പണിചെയ്തു പാടങ്ങളില്‍
പുഞ്ചപ്പാടങ്ങളില്‍ നിന്നു 
കതിരായ കാഞ്ചനക്കൊടികള്‍ നേടി
തങ്കക്കൊടികള്‍ നേടി
നാട്ടിന്‍ പകയാറ്റിടും
പഞ്ചപ്പടയോട്ടിടും 
പാരിന്‍ ജയമേറ്റിടും
ഓ... നാടിന്‍ ജയമേറ്റിടും
ഓ.....
നാടിന്‍ പകയാറ്റിടും
പഞ്ചപ്പടയോട്ടിടും 
നാടിന്‍ ജയമേറ്റിടും
നാടിന്‍ ജയമേറ്റിടും (2)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannikkathiradum nal

Additional Info

Year: 
1952
Lyrics Genre: 

അനുബന്ധവർത്തമാനം